തെറ്റ് തിരുത്തിയെന്ന് അസ്ലം മുഹമ്മദ്, പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ്; അവഹേളിച്ച യുവാവിനെ കെട്ടിപ്പിടിച്ച് എംഎല്‍എ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രശ്‌നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്ലവും പിരിഞ്ഞത്
കോഴിക്കോട്: ലിന്റോ ജോസഫ് എംഎല്‍എയെ സമൂഹമാധ്യമത്തിലൂടെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവം ഒത്തുതീർന്നു. വ്യക്തി അധിക്ഷേപം നടത്തിയ ലീഗ് അനുഭാവി അസ്ലം മുഹമ്മദ് ക്ഷമ ചോദിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. തിങ്കളാഴ്ച രാവിലെ അസ്ലമിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ പോലീസ് ലിന്റോ ജോസഫിനെ സ്റ്റേഷനിലേക്ക് വിളിച്ചു. തുടര്‍ന്ന് ലിന്റോ സ്റ്റേഷനില്‍ എത്തുകയും അസ്ലം ക്ഷമ ചോദിക്കുകയുമായിരുന്നു.
അസ്ലമിന് തെറ്റ് ബോധ്യപ്പെട്ടതായി ലിന്റോ ജോസഫ് പ്രതികരിച്ചു. തിരുത്താനുള്ള സന്മനസ് അസ്ലം കാണിച്ചു. തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി. പ്രശ്‌നം അവസാനിപ്പിച്ച് ചായ കുടിച്ചാണ് ലിന്റോയും അസ്ലവും പിരിഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനെതിരെ ലീഗ് അനുഭാവിയായ അസ്ലം മുഹമ്മദ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ലിന്റോ ജോസഫിന്റെ ശാരീരിക പരിമിതികളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പരാമര്‍ശം. ഫേസ്ബുക്കിലിട്ട ഒരു കമന്റിലൂടെയായിരുന്നു അധിക്ഷേപം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
advertisement
സംഭവത്തില്‍ പ്രതികരിച്ച് ലിന്റോ ജോസഫ് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. നാടിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നതിലാണ് ശ്രദ്ധയെന്നും അധിക്ഷേപ കമന്റുകള്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ലിന്റോ ജോസഫ് പറഞ്ഞത്.
Summary: The incident involving the personal insult directed at Linto Joseph MLA through social media has been settled. Linto Joseph stated that he is withdrawing the complaint following an apology from Aslam Muhammed, a Muslim League sympathizer who posted the abusive remarks. On Monday morning, the Thiruvambady police took Aslam into custody. Following this, the police summoned Linto Joseph to the station, where he arrived and Aslam expressed his regret.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 26, 2026 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെറ്റ് തിരുത്തിയെന്ന് അസ്ലം മുഹമ്മദ്, പരാതി പിൻവലിക്കുന്നതായി ലിന്റോ ജോസഫ്; അവഹേളിച്ച യുവാവിനെ കെട്ടിപ്പിടിച്ച് എംഎല്‍എ








