ഇന്റർഫേസ് /വാർത്ത /Kerala / Assembly Election 2021 | 50 മുതൽ 60 ശതമാനം വരെ പുതുമുഖങ്ങൾ; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും

Assembly Election 2021 | 50 മുതൽ 60 ശതമാനം വരെ പുതുമുഖങ്ങൾ; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും

കെ.പി.സി.സി ഓഫീസ്

കെ.പി.സി.സി ഓഫീസ്

മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയുമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും.

  • Share this:

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഏതെങ്കിലും കാരണവശാൻ ഒമ്പതിന് ധാരണയിലെത്താനായില്ലെങ്കിൽ പത്തിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ. പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയും കേന്ദ്രനിരീക്ഷകരുമടങ്ങിയ സമിതി തയ്യാറാക്കിയ പട്ടികയുമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേതാക്കൾ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. നിലവിൽ 92 സീറ്റിൽവരെ കോൺഗ്രസ് മത്സരിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സ്ഥാനാർഥികളിൽ അമ്പതുമുതൽ 60 ശതമാനംവരെ പുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്ന സൂചനയാണ് കേന്ദ്ര- സംസ്ഥാന നേതാക്കൾ നൽകുന്നത്. സ്ത്രീകൾക്കും പ്രാതിനിധ്യമുണ്ടാകും. സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത മാത്രമാണ് മാനദണ്ഡമായി പരിഗണിക്കുന്നത്. 21 സിറ്റിങ് എം.എൽ.എ.മാരും മത്സരരംഗത്തുണ്ടാകും. അതേസമയം കെ.സി ജോസഫ്  ഇരിക്കൂറിൽ വീണ്ടും മത്സരിക്കുമോയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

മിക്ക മണ്ഡലങ്ങളിലും നിന്നും പരിഗണനാ പട്ടികയിൽ രണ്ടുമുതൽ അഞ്ചു പേരെ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസമായി സംസ്ഥാന നേതാക്കളടക്കമുള്ളവരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തിയാണ് സാധ്യതാപട്ടിക തയ്യാറാക്കിയതെന്നും പാട്ടീൽ വ്യക്തമാക്കി.

സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഞായറാഴ്ചയും ഉമ്മൻചാണ്ടി തിങ്കളാഴ്ചയുമാണ് ഡൽഹിയിലെത്തുന്നത്. സ്‌ക്രീനിങ് കമ്മിറ്റിയുടെ അടുത്തഘട്ട വിലയിരുത്തലും തുടർന്ന് തിരഞ്ഞെടുപ്പ് സമിതിയും ഡൽഹിയിലായിൽ ചേരും.

Also Read രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ

രണ്ട് തവണ തുടർച്ചയായി ജയിച്ചവർക്ക് സി.പി.എമ്മിൽ സീറ്റില്ല, കോൺഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. സ്ക്രീനിങ് കമ്മിറ്റി അം​​ഗം ഉൾപ്പടെ പങ്കെടുത്ത യോ​ഗത്തിൽ പുറത്തുവരാത്ത മറ്റൊരു മാനദണ്ഡം കൂടി ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായി നാലു തവണ എം.എൽഎയായിരുന്നവർ മൽസരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിന്റ നിർദേശം. ഇളവ് ഉമ്മൻചാണ്ടിക്ക് മാത്രം. ഇത് നടപ്പാക്കാനായിരുന്നു തെരഞ്ഞെടുപ്പ് സമിതിയോഗത്തിലെ തീരുമാനവും. കെ.സി ജോസഫ്, വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവരെ ഈ നിബന്ധന ബാധിക്കും. ഇവരിൽ ചിലരെ ഉമ്മൻചാണ്ടി തന്നെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു.

മാറി നിന്നാൽ സീറ്റ് നഷ്ടപ്പെടുമെന്നുള്ളർക്ക് ഇളവ് നൽകാമെന്നും ഉറപ്പ് നൽകി. എന്നാൽ ആ നിബന്ധന ഉൾപ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നുമായിരുന്നു സീറ്റ് നഷ്ടപ്പെടുന്നവരുടെ പ്രതികരണം. വിഡി സതീശനും തിരുവഞ്ചൂരുമാണ് നീക്കത്തെ എതിർത്തത്. ഇതോടെ ഹൈക്കമാൻഡിന്റ നിർദേശം സമിതിക്ക് തള്ളേണ്ടിവന്നു.

20 വർഷം ജനപ്രതിനിധികളായിരുന്നവർ മാറണമെന്ന നിബന്ധന പ്രാവർത്തികമായിരുന്നെങ്കിൽ നഷ്ടം ​ഇരു ​ഗ്രൂപ്പുകൾക്കുമുണ്ട്. എ ​ഗ്രൂപ്പിൽ പ്രമുഖരായ കെസി ജോസഫും തിരുവഞ്ചൂരും മാറി നിൽക്കേണ്ടി വരും. ഐ ​ഗ്രൂപ്പിൽ നിന്ന് വിഡി സതീശനും എ പി അനിൽകുമാറും മാറേണ്ടി വരും.

സംവാദത്തിൽ തോമസ് ഐസകിനോട് ഏറ്റുമുട്ടി താരപരിവേഷത്തിലാണ് വി ഡി സതീശൻ 2011 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. യുഡിഎഫ് ജയിച്ച് മന്ത്രിസഭ വന്നപ്പോൾ ഉറപ്പായും മന്ത്രി സ്ഥാനത്തേക്ക് സതീശനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സതീശനെ അന്ന് കടുംവെട്ട് വന്നത് ഡൽഹിയിൽ നിന്നാണെന്നായിരുന്നു പിന്നീടുളള അണിയറ സംസാരം. ഡൽഹിയിൽ അന്ന് കരുനീക്കിയവർ തന്നയാണോ ഇത്തവണയും സതീശനെ ലക്ഷ്യമിട്ട് നാല് ടേം നിബന്ധന കൊണ്ടുവന്നതെന്ന ചോദ്യവുമുണ്ട്. എന്തായാലും തന്ത്രശാലിയായ ഉമ്മൻചാണ്ടിയുടെ ആ ചെക്കിൽ നാല് വിജയം നേടിയവർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് ​ഗോ​ദയിലേക്ക്.

First published:

Tags: Assembly Election 2021, Central Election commission, Congress, KC venugopal, Kerala Assembly Election 2021, Kerala Assembly Polls 2021, Oomman chandy, Vd satheeasan