Local Body Election 2025| തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കമ്മീഷന്റെ വാർത്താസമ്മേളനം 12 മണിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തിയാകും തീയതികൾ പ്രഖ്യാപിക്കുക. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
advertisement
കൊല്ലം കോർപറേഷനിൽ 9 സ്ഥാനാർത്ഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിന് ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല.
ഭരണം നിലവിലെ നില
ഗ്രാമപഞ്ചായത്ത്–941
എൽഡിഎഫ്- 557, യുഡിഎഫ് -363, ബിജെപി - 14, ട്വന്റി 20 -5, ആർഎംപി -2
കോർപറേഷൻ - 6
എൽഡിഎഫ് -5
യുഡിഎഫ് -1
advertisement
ജില്ലാ പഞ്ചായത്ത് - 14
എൽഡിഎഫ് - 10
യുഡിഎഫ് -4
നഗരസഭ - 87
എൽഡിഎഫ്- 41
യുഡിഎഫ്- 44
ബിജെപി- 2
Summary: The dates for the Local Body Elections will be announced today. The State Election Commissioner will announce the dates by holding a press conference at 12 PM (noon). The election will be held for 1199 local self-government institutions. The voting process is likely to be held in two phases, according to initial indications. Details including the election dates and the last date for submitting nomination papers will be known by noon.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 10, 2025 8:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2025| തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കമ്മീഷന്റെ വാർത്താസമ്മേളനം 12 മണിക്ക്


