ട്രംപിന്റെ ഹൃദയം എങ്ങനെ? പരിശോധനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെ

Last Updated:

അടുത്ത ജൂണില്‍ ട്രംപിന് 80 വയസ്സ് തികയും. ഇതിനോടകം തന്നെ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു

ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില മികച്ചതെന്ന് വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍. ട്രംപിന്റെ ഹൃദയം പൂര്‍ണ്ണ ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഡോക്ടര്‍ അറിയിച്ചു. ട്രംപിന്റെ അപ്രതീക്ഷിത ആശുപത്രി സന്ദര്‍ശനത്തിനിടെ എംആര്‍ഐ സ്‌കാന്‍ പരിശോധനകള്‍ക്കു ശേഷമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒക്ടോബറിലാണ് പരിശോധന നടത്തിയത്. 79-കാരനായ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഈ വിവരം ഇപ്പോള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത ജൂണില്‍ ട്രംപിന് 80 വയസ്സ് തികയും. ഇതിനോടകം തന്നെ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ഗാമിയായ ജോ ബൈഡനെ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനും ട്രംപ് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
പതിവ് ഹെല്‍ത്ത് ചെക്ക്അപ്പിന് പുറത്ത് ഒക്ടോബര്‍ 10-വ് വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ ട്രംപ് അപ്രതീക്ഷിതമായി പോയിരുന്നു. ഇത് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ വൈറ്റ് ഹൗസ് ഈ സന്ദര്‍ശനത്തെ കുറിച്ച് പരസ്യമായി വിശദീകരണം നല്‍കിയിട്ടില്ല.
advertisement
എംആര്‍ഐ സ്‌കാന്‍ എടുത്തതായും അദ്ദേഹത്തിന്റെ ആരോഗ്യം പൂര്‍ണ്ണമായും തൃപ്തികരമാണെന്നുമാണ് വൈറ്റ് ആരോഗ്യ വിദഗ്ദ്ധര്‍ ഇപ്പോള്‍ അറിയിക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണയവും ദീര്‍ഘകാല ആരോഗ്യ നിരീക്ഷണവും ലക്ഷ്യമിട്ടുള്ള പ്രതിരോധ നടപടി എന്ന നിലയ്ക്കാണ് ഇപ്പോള്‍ എംആര്‍ഐ സ്‌കാന്‍ നടത്തിയതെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ സീന്‍ ബാര്‍ബെല്ല തിങ്കളാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയുക, മൊത്തത്തിലുള്ള ആരോഗ്യം സ്ഥിരീകരിക്കുക, ദീര്‍ഘകാല ഊര്‍ജ്ജസ്വലത ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനയുടെ പ്രധാന ഉദ്ദേശ്യമെന്നും ഡോക്ടര്‍ വിശദമാക്കി. സ്‌കാനില്‍ അസാധാരണമായി ഒന്നും കണ്ടില്ലെന്നും മൊത്തത്തില്‍ ട്രംപിന്റെ ഹൃദയാരോഗ്യം മികച്ച നിലയിലാണെന്നും ബാര്‍ബെല്ല പറഞ്ഞു. ഹൃദയത്തിന്റെ മാത്രമല്ല വയറിന്റെ ആരോഗ്യവും പരിശോധിച്ചു. അതും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് പരിശോധനാ ഫലം. എല്ലാ പ്രധാന അവയവങ്ങളും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
advertisement
ട്യൂമറുകള്‍, സ്‌ട്രോക്കുകള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനാണ് എംആര്‍ഐ സ്‌കാനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. വീക്കം, പേശി പരിക്കുകള്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഇതിലൂടെ കഴിയും. ഇത് പതിവ് പ്രതിരോധ പരിശോധനകള്‍ക്കുള്ള ഒരു സാധാരണ പ്രക്രിയ ആണ്.
യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ട്രംപ്. പതിവ് ഷെഡ്യൂളില്‍ പെടാത്ത ആശുപത്രി സന്ദര്‍ശനം എന്തിനായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് നേരിട്ട് വിശദീകരണം നല്‍കിയിരുന്നില്ല. പകരം തന്റെ മെഡിക്കല്‍ ടീമിനെ ആ ദൗത്യം ഏല്‍പ്പിക്കുകയാണ് ചെയ്തത്.
advertisement
യുഎസ് പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റ ട്രംപ് ഇടയ്ക്കിടെ വലതുകൈയ്യില്‍ ചതവുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ചില മരുന്നുകളുടെ ഉപയോഗം കാരണമാണ് ഇതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. ഈ വര്‍ഷം ആദ്യം പ്രസിഡന്റിന്റെ കാലുകളില്‍ വീക്കം ഉണ്ടെന്നും ഞരമ്പ് സംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഭരണകൂടം അറിയിച്ചിരുന്നു. മരുന്നുകളുടെയും മെഡിക്കല്‍ നടപടിക്രമങ്ങളുടെയും സഹായത്തോടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന്റെ ഹൃദയം എങ്ങനെ? പരിശോധനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെ
Next Article
advertisement
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല'; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ?നാലു ദിവസമായിട്ടും കണ്ടെത്താനായില്ല';സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി രമേശ്
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.

  • രാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

  • രാഹുലിനെ കണ്ടെത്താൻ നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാജയപ്പെട്ടതിൽ രമേശ് സംശയം പ്രകടിപ്പിച്ചു.

View All
advertisement