News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 16, 2020, 10:33 AM IST
election victory
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മിനിട്ടിൽ മുൻസിപ്പാലിറ്റികളിൽ യു.ഡി.എഫ് ലീഡ്. ഗ്രാമപഞ്ചായത്തുകളിൽ ഇടതു മുന്നണിക്കാണ് ലീഡ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് നൽകുന്ന സൂചന അനുസരിച്ച് 19 മുൻസിപ്പാലിറ്റികളിൽ യു.ഡി.എഫും പത്തിടത്ത് എൽ.ഡി.എഫും ലീഡ് ചെയ്യുന്നു.
ഗ്രാമ പഞ്ചായത്തുകളിൽ 13 എണ്ണത്തിൽ എൽ.ഡി.എഫും ഏഴു സീറ്റുകളിൽ യു.ഡി.എഫും ലീഡ് ചെയ്യുന്നു. ഇതിടെ പാലാ നഗരസഭയിലെ രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം തൊടുപുഴ മുൻസിപ്പാലിറ്റിയിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു.
Local Body Election 2020 Result Live Updates |
മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് ലീഡ്
കൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു. ആറ് നഗരസഭകളിൽ എൽഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്.
മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
Published by:
Aneesh Anirudhan
First published:
December 16, 2020, 8:31 AM IST