Local Body Elections 2020| സ്ഥാനാർഥി നിർണയം: കൊല്ലത്ത് കോൺഗ്രസിൽ കലാപം; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് KSU പ്രവർത്തകർ 

Last Updated:

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ യൂത്ത് കോൺഗ്രസിന് പ്രാതിനിധ്യം ലഭിച്ചത് ഒരു ഡിവിഷനിൽ മാത്രം. കെ എസ് യുവിനാകട്ടെ ഒന്നും കിട്ടിയില്ല. നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പരിഗണന ആവശ്യപ്പെട്ട് ഡി സി സി ക്ക് മുന്നിൽ കെ എസ് യു പ്രവർത്തകർ കുത്തിയിരുന്നത്.

കൊല്ലം: ഉപതെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് കോൺഗ്രസിൽ കലാപം. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ യൂത്ത് കോൺഗ്രസിന് പ്രാതിനിധ്യം ലഭിച്ചത് ഒരു ഡിവിഷനിൽ മാത്രം. കെ എസ് യുവിനാകട്ടെ ഒന്നും കിട്ടിയില്ല. നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് പരിഗണന ആവശ്യപ്പെട്ട് ഡി സി സി ക്ക് മുന്നിൽ കെ എസ് യു പ്രവർത്തകർ കുത്തിയിരുന്നത്.
ഗ്രൂപ്പ് നേതാക്കൾ ചേർന്നുള്ള സീറ്റ് വീതംവയ്പ്പാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സീറ്റിൻ്റെ കാര്യം വരുമ്പോൾ യുവാക്കളെ തഴഞ്ഞ് ഗ്രൂപ്പ് മാനേജർമാർ ഒറ്റക്കെട്ടാവുന്നു എന്ന ആക്ഷേപം പണ്ടും ഉയർന്നിട്ടുള്ളതാണ്. സി പി എമ്മും ബി ജെ പിയും പരമാവധി യുവാക്കളെ രംഗത്തിറക്കുമ്പോൾ കോൺഗ്രസ്, യുവജന സംഘടനകളെ തഴയുകയാണെന്നും യുവ നേതാക്കൾ പറയുന്നു. അർഹമായ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് കെ എസ് യു നേതാക്കൾ നേരത്തെ ഡിസിസിക്ക് കത്ത് നൽകിയിരുന്നു.
advertisement
ജില്ലാ പ്രസിഡൻ്റ് വിഷ്ണുവിൻ്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരുപ്പ്. കുത്തിയിരുപ്പ് സമരത്തിന് മുതിർന്നില്ലെങ്കിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും രംഗത്തുണ്ട്. സ്ഥാനാർഥി നിർണയ സമിതിയിലും യുവജന സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയിരുന്നില്ല. കടുത്ത ഗ്രൂപ്പ് തർക്കം പാർട്ടിയിൽ തന്നെ നിലനിൽക്കെ യുവജന സംഘടനകളും കലാപക്കൊടി ഉയർത്തുന്നത് കോൺഗ്രസ് നേതൃത്യത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| സ്ഥാനാർഥി നിർണയം: കൊല്ലത്ത് കോൺഗ്രസിൽ കലാപം; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് KSU പ്രവർത്തകർ 
Next Article
advertisement
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
'തിരുവനന്തപുരത്ത് സിപിഎം - ബിജെപി ഡീല്‍'; കടകംപള്ളിക്കെതിരെ ആരോപണവുമായി സിപിഎം ചെമ്പഴന്തി എല്‍സി അംഗം വിമത
  • ആനി അശോകൻ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം-ബിജെപി ഡീൽ ആരോപണം ഉന്നയിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ബിജെപിയെ വിജയിപ്പിക്കാൻ ശ്രമം നടത്തിയതായും ആരോപണം.

  • ആനി അശോകൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

View All
advertisement