വെൽഫെയർ പാര്‍ട്ടി - യുഡിഎഫ് ധാരണ; മലപ്പുറം എടയൂർ പഞ്ചായത്തിൽ വെൽഫെയർ പാര്‍ട്ടിക്ക് യുഡിഎഫ് പിന്തുണ

Last Updated:

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശികതലത്തില്‍ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും എതിര്‍പ്പറിയിച്ചിരുന്നു.

മലപ്പുറം: തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫ്  -വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ പുറത്ത്. സഖ്യമില്ലെന്ന്  നേതാക്കൾ ആവർത്തിക്കുമ്പോളും മലപ്പുറത്ത് പലയിടങ്ങളിലും വെൽഫെയർ പാർട്ടി സ്വന്തം ചിഹ്നത്തിൽ യുഡിഎഫിന്റെ ഭാഗമായി മൽസരിക്കുന്നുണ്ട്.   'യുഡിഎഫ് പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിവി പി ജൗഹറ കരീമിന് പൂക്കാട്ടിരി വാർഡിലേക്ക് സ്വാഗതം എന്നാണ് മലപ്പുറം എടയൂർ പഞ്ചായത്തിലെ 9-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  പ്രചരിക്കുന്ന പോസ്റ്ററിലെ വാക്കുകൾ.
പാർട്ടി ചിഹ്നമായ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ ആണ് മൽസരിക്കുന്നത് എന്ന് വി പി ജൗഹറ കരീം വ്യക്തമാക്കി.
സീറ്റ് നീക്ക് പോക്ക് ഉണ്ടെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതാക്കൾ പറയുന്നു. എടയൂരിന് പുറമെ സമീപ പഞ്ചായത്തുകളിലും സഹകരണ നീക്കം ഉണ്ട് . "വളാഞ്ചേരി നഗര സഭയിൽ 2 സീറ്റുകളിൽ യു ഡി എഫുമായി ധാരണ ഉണ്ട്. കൂട്ടിലങ്ങാടി, പറപ്പൂർ പഞ്ചായത്തുകളിൽ ഞങ്ങൾ കഴിഞ്ഞ തവണ സി പി എമ്മിന് ഒപ്പം ആയിരുന്നു. ഇത്തവണ സാഹചര്യം നോക്കി ചെയ്യും "  വെൽ ഫെയർ പാർട്ടി പ്രാദേശിക നേതാവ് വി പി ഷുക്കൂർ പറഞ്ഞു.
advertisement
എന്നാല് ഇതിനെ കുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതാക്കൾ തയ്യാറായിട്ടില്ല.വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുകൾ മാത്രമെന്ന് കോൺഗ്രസ് -ലീഗ് നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് ആണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫി ൻ്റെ ഭാഗമായി തന്നെ പലയിടങ്ങളിലും വെൽഫെയർ പാർട്ടി ജനവിധി തേടുന്നത്. ജില്ലയിൽ സീറ്റ് വിഭജനം  പൂര്‍ത്തിയായ ഇടങ്ങളിൽ  കോൺഗ്രസും , മുസ്ലിം ലീഗും പല സീറ്റുകളും വെൽഫെയർ പാർട്ടിയുമായി നീക്ക് പോക്ക് നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ .
advertisement
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശികതലത്തില്‍ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും എതിര്‍പ്പറിയിച്ചിരുന്നു. കാലങ്ങളായി ലീഗിനൊപ്പം നില്‍ക്കുന്ന ഇ.കെ വിഭാഗത്തിന്റെയും മുജാഹിദ് വിഭാഗത്തിന്റെയും എതിര്‍പ്പ് യു.ഡി.എഫിന് തിരിച്ചടിയാകുമോ എന്ന ആശങ്കകള്‍ ഉയരുന്നതിനിടയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം പ്രാദേശിക തലത്തിൽ  മറ നീക്കി പുറത്ത് വന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെൽഫെയർ പാര്‍ട്ടി - യുഡിഎഫ് ധാരണ; മലപ്പുറം എടയൂർ പഞ്ചായത്തിൽ വെൽഫെയർ പാര്‍ട്ടിക്ക് യുഡിഎഫ് പിന്തുണ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement