Lok Sabha Election 2024: വോട്ടെടുപ്പിനിടെ ഈരാറ്റുപേട്ടയിൽ ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും 4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
കോട്ടയം: പത്തനംതിട്ട മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ വോട്ടെടുപ്പിനിടെ ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്. വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്കാണ് വാഹനം ഇടിച്ചു കയറിയത്.
അപകടത്തിൽ കുന്നും പുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്ക് പരിക്കേറ്റു. രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലും 4 പേരെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Erattupetta,Kottayam,Kerala
First Published :
Apr 26, 2024 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election 2024: വോട്ടെടുപ്പിനിടെ ഈരാറ്റുപേട്ടയിൽ ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്








