ആലപ്പുഴ: കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചു വിട്ട നടപടിയിൽ പ്രതിഷേധിച്ചുള്ള എം.പാനൽ കണ്ടക്റ്റർമാരുടെ ലോംഗ് മാർച്ചിന് തുടക്കമായി. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച മാർച്ചിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. മാർച്ച് 24ന് മാർച്ച് തിരുവനന്തപുരത്ത് എത്തും.
ലോംഗ് മാർച്ചിൽ പങ്കെടുക്കുന്നതിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് എം.പാനൽ കണ്ടക്ടർമാരാണ് ആലപ്പുഴയിൽ എത്തിയത്. വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ 2500ഓളം ജീവനക്കാർ യൂണിഫോം ധരിച്ചാണ് മാർച്ചിൽ പങ്കെടുക്കുന്നത്.
പിരിച്ച് വിടാനുള്ള കോടതി വിധി സർക്കാരിന്‍റെയും കോർപ്പറേഷന്‍റെയും പിടിപ്പ്കേട് മൂലമാണെന്നാണ് ഇവർ പറയുന്നത്. ആദ്യ ദിവസത്തെ മാർച്ച് ആലപ്പുഴ EMS സ്റ്റേഡിയത്തിൽ അവസാനിച്ചു.
വിവിധ സ്ഥലങ്ങളിൽ ജീവനക്കാരുടെ കുടുംബാംഗങ്ങളും ലോംഗ് മാർച്ചിൽ അണിചേരും. ലോംഗ് മാർച്ച് 24-ാം തീയതി രാവിലെ 10.30ന് സെക്രട്ടറിയേറ്റിന് മുന്നിലെത്തും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുമെന്ന് എം.പാനൽ കൂട്ടായ്മ നേതാക്കൾ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.