Love Jihad | ലൗ ജിഹാദ് വിവാദം സംഘപരിവാർ അജണ്ട; മതേതര വിവാഹങ്ങളെ പിന്തുണയ്ക്കും: AIYF

Last Updated:

ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന പ്രസ്താവന ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് AIYF പ്രസ്തവനയില്‍ പറഞ്ഞു.

തിരുവനന്തപുരം : ലൗ ജിഹാദ് (Love Jihad) വിവാദം രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടു വരുന്നത് സംഘപരിവാറിന്‍റെ അജണ്ടയാണെന്നും, മതേതര വിവാഹങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എഐവൈഎഫ് (AIYF) സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യമാണ് വിവാഹം. സമസ്ത മേഖലകളിലും മതതീവ്രവാദം പിടിമുറുക്കുവാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മതനിരപേക്ഷത ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന പ്രസ്താവന ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ തിരുത്തുവാന്‍ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.
സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും; ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം; ഷെജിനും ജ്യോത്സനയ്ക്കും പിന്തുണയുമായി DYFI
advertisement
കോഴിക്കോട്: കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവും ജ്യോത്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്‌ഐ. ലവ് ജിഹാദ് നിര്‍മ്മിത കളളമാണ്. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
advertisement
പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്.
മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ എന്നും പ്രസ്താവനയില്‍ പറയുന്നു. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം.
advertisement
ഡിവൈഎഫ്‌യുടെ പ്രസ്താവന
സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും;ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം: ഡിവൈഎഫ്‌ഐ
ഡിവൈഎഫ്‌ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിന്‍ എം.എസും പങ്കാളി ജോയ്സനയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം അനാവശ്യവും നിര്‍ഭാഗ്യകരവുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.
advertisement
മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകള്‍ കാട്ടി തന്ന അനേകം നേതാക്കള്‍ ഡിവൈഎഫ്‌ഐക്ക് കേരളത്തില്‍ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം.
advertisement
കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്സ്‌നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവര്‍ക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നല്‍കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Love Jihad | ലൗ ജിഹാദ് വിവാദം സംഘപരിവാർ അജണ്ട; മതേതര വിവാഹങ്ങളെ പിന്തുണയ്ക്കും: AIYF
Next Article
advertisement
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ അഡ്വ. പി എസ് ശ്രീധരൻപിള്ള
'ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്' ദീപക്കിന്റെ മരണത്തിൽ‍ ശ്രീധരൻപിള്ള
  • ദീപക്കിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, വീഡിയോ പ്രചരിപ്പിച്ച് ലാഭം നേടുന്നവർ വർധിക്കുകയാണെന്നും ശ്രീധരൻപിള്ള.

  • സ്ത്രീകളുടെ സംഭവങ്ങൾ കഥയാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നത് അപകടകരമെന്ന് അഭിപ്രായം.

  • പോലീസ് അസാധാരണ മരണം എന്ന വകുപ്പിൽ മാത്രം കേസ് രജിസ്റ്റർ ചെയ്തതിൽ സംശയമുണ്ടെന്നും, ആത്മഹത്യാ പ്രേരണാകുറ്റം ചേർക്കണമെന്നും ശ്രീധരൻപിള്ള.

View All
advertisement