പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
- Published by:Rajesh V
- news18-malayalam
Last Updated:
പത്തും ആറും വയസുള്ള കുട്ടികളെ സ്കൂളിലേക്ക് അയച്ചതിന് പിന്നാലെയാണ് സിലിണ്ടറിന് തീ പിടിച്ചതും പൊട്ടിത്തെറിച്ചതും
കൊല്ലം: പുനലൂരിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിമല ചെറുത്തന്നൂർ റിസ്വാൻ മൻസിലിൽ സജീർഖാന്റെ വീട്ടിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ സൈനികൻ സജീർഖാന്റെ വീട്ടിലാണ് ദുരന്തം ഒഴിവായത്.
ഭാര്യ ഷിബിന സംഭവം വിവരിക്കുന്നത് ഇങ്ങനെ-പത്തും ആറും വയസുള്ള കുട്ടികളെയും സ്കൂളിൽ വിട്ട് പത്തു മിനിട്ടിനു ശേഷം അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററിൽ തീ പടരുന്നത് കണ്ടു. തുണി കൊണ്ടി തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ തീ കൂടുതൽ വ്യാപിച്ചു. തുടർന്ന് അടുക്കളയിൽ നിന്നും ഭർത്താവിനെയും കൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു. പുറത്തു പോയി കൃത്യം ഏഴു മിനിറ്റിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേൾക്കത്തക്ക ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി.
advertisement
പൊട്ടിത്തെറിയിൽ അടുക്കള പൂർണമായും നശിച്ചു. കോൺക്രീറ്റ് ചെയ്ത രണ്ട് നില വീടിന്റെ അടുക്കളയുടെ മുകൾ ഭാഗം പൊട്ടി ചിതറി. വർക്ക് ഏരിയ തകർന്നു. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. പൊലീസും ഫയർ ഫോഴ്സും ബോംബ് സ്‌ക്വഡും സംഭവ സ്ഥലം പരിശോധിച്ചു. നിലവാരം കുറഞ്ഞ ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്യാത്തതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്നാണ് ആക്ഷേപം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2019 9:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു


