മദനി രാഷ്ട്രീയ കേരളത്തിന്റെ ഭാഗമാകാൻ ശ്രമിച്ചത് കാെണ്ടാണ് ഇത്രയും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്ന് മകൻ സലാഹുദീൻ അയൂബ്
- Published by:Vishnupriya S
- news18-malayalam
Last Updated:
കൊച്ചിയിൽ അഭിഭാഷകനായ ചടങ്ങിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം
കൊച്ചി: രാഷ്ട്രീയ കേരളത്തിന്റെ ഭാഗമാകാൻ പിതാവ് ശ്രമിച്ചത് കൊണ്ടാണ് ഇത്രയും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത് എന്ന് മദനിയുടെ മകൻ സലാഹുദീൻ അയൂബ്. കൊച്ചിയിൽ അഭിഭാഷകനായ ചടങ്ങിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം. ഉമ്മ സൂഫിയ മഅദനിയും ഒപ്പമുണ്ടായിരുന്നു.
വ്യക്തി എന്ന നിലയിൽ സന്തോഷമുള്ള ദിവസമാണെങ്കിലും കാർമേഘം മൂടി നിൽക്കുകയാണ്. ശബ്ദമില്ലാത്തവരുടെ ശബദ്മായി മാറാൻ പിതാവ് ശ്രമിച്ചു. എന്നാൽ ഇപ്പോൾ പിതാവിന്റെ ആരോഗ്യനില വഷളാകുകയാണ്. ബംഗളൂരുവിൽ നിൽകുമ്പോൾ വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്നും മകൻ ആരോപിച്ചു.
വാപ്പിച്ചിയുടെ കാര്യത്തിൽ ജനാധിപത്യ സമൂഹം ഇടപെടണം. സുപ്രീം കോടതിയിൽ പിതാവിനെ നാട്ടിലെത്തിക്കാൻ ഹർജി നൽകിയിട്ടുണ്ട്. ജാമ്യം കിട്ടിയിട്ട് 8 വർഷമായി. ഇതുവരെ ഒരു പരാതി പോലും മദനിക്ക് എതിരെയില്ല. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും നിയമത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിരുന്നു. മദനിയുടെ നിയമ പോരാട്ടങ്ങളുടെ ഭാഗമാകുമെന്നും സലാഹുദീൻ അയൂബ് പറഞ്ഞു.
advertisement
എന്നാൽ മദനി വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ഈ സമയത്ത് വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മദനിയുടെ കാര്യങ്ങൾ വിഷമകരമാകുമെന്നും മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയും പ്രതികരിച്ചു. ആലുവയിലെ ഭാരത് മാതാ കോളേജില്‍ നിന്നാണ് എല്‍ എല്‍ ബി പാസായത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 19, 2023 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദനി രാഷ്ട്രീയ കേരളത്തിന്റെ ഭാഗമാകാൻ ശ്രമിച്ചത് കാെണ്ടാണ് ഇത്രയും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്ന് മകൻ സലാഹുദീൻ അയൂബ്