Madhu murder case| മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി; ഇതുവരെ കൂറുമാറിയത് പത്ത് പേർ
- Published by:Naseeba TC
- news18-malayalam
Last Updated:
നേരത്തേ കേസിലെ സാക്ഷികളായിരുന്ന രണ്ട് വനംവകുപ്പ് വാച്ചർമാർ കൂറുമാറിയിരുന്നു.
പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപതാം സാക്ഷി മരുതനാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പത്തായി. മധുവിനെ വനത്തിൽ നിന്നും പിടിച്ചുകൊണ്ടു വരുന്നത് കണ്ടതായി മരുതൻ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇക്കാര്യം മരുതൻ കോടതിയിൽ നിഷേധിച്ചു.
നേരത്തേ കേസിലെ സാക്ഷികളായിരുന്ന രണ്ട് വനംവകുപ്പ് വാച്ചർമാർ കൂറുമാറിയിരുന്നു. അനിൽകുമാർ, മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ അബ്ദുൾ റസാഖ് എന്നിവരാണ് കൂറുമാറിയത്. ഇരുവരേയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിലെ പതിനഞ്ചാം സാക്ഷി മെഹറുന്നീസയും നേരത്തേ കൂറുമാറിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തിരുന്നു. അബ്ബാസ് എന്നയാൾക്കെതിരെയാണ് കേസടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പോലീസ് കേസ് എടുത്തത്. മധു കൊല്ലപ്പെട്ട കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നിരന്തരം ഭീഷണി നേരിടുന്നതായി പരാതി ഉയർന്നിരുന്നു.
advertisement
അബ്ബാസ് എന്നയാൾ ജൂലൈ 22 ന് മധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അട്ടപ്പാടിയിൽ ആദിവാസികൾ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ലെന്നും അവരുടെയൊക്കെ കുടുംബങ്ങൾ സ്വസ്ഥമായി ജീവിക്കുന്നത് കാണുന്നില്ലെ എന്നും അബ്ബാസ് ചോദിച്ചു.
കേസില്‍ നിന്ന് പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജൂലൈ 23 ന് അഗളി ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് മധുവിന്റെ അമ്മ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജിയില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2022 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Madhu murder case| മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി; ഇതുവരെ കൂറുമാറിയത് പത്ത് പേർ