advertisement

'വിലക്കോ ബഹിഷ്കരണമോ ഉണ്ടായിട്ടില്ല':വിവാദ മഹല്ല് വിലക്കിൽ നിലപാട് വ്യക്തമാക്കി പള്ളി കമ്മിറ്റി

Last Updated:

രണ്ട് തവണ മഹല്ല് നിർദേശം ലംഘിച്ചതിനാൽ അവരുടെ കുടുംബവുമായി സഹകരിക്കണ്ട എന്ന തീരുമാനം ഉണ്ട്

കോഴിക്കോട് : തൃത്താലയിലെ വിവാദ മഹല്ല് വിലക്ക് സംഭവത്തിൽ വിശദീകരണവുമായി മഹല്ല് കമ്മിറ്റി. ആരോപിക്കപ്പെടുന്നത് പോലെ ഡാനിഷിന്റെ കുടുംബത്തിനെതിരെ വിലക്കോ ബഹിഷ്കരണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മഹല്ല് അംഗങ്ങൾ അറിയിച്ചിരിക്കുന്നത്. വിവാഹചടങ്ങുകളില്‍ ഗാനമേള, ആഡംബരം, മദ്യസത്കാരം തുടങ്ങിയവയൊന്നും പാടില്ലെന്ന് മഹല്ല് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. മതവിശ്വാസത്തിന് എതിരായ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അല്ലാതെ ഡാനിഷ് പറയുന്നത് പോലെ സ്ത്രീകൾ സ്റ്റേജിൽ കയറുന്നതും ഫോട്ടോ എടുക്കുന്നതും കുട്ടികൾ ഡാൻസ് ചെയ്യുന്നതൊന്നും വിലക്കിയിട്ടില്ലെന്നാണ് ഒരു പ്രമുഖ മാധ്യമത്തോട് മഹല്ല് കമ്മിറ്റി സെക്രട്ടറി അസീസ് ആലൂർ പ്രതികരിച്ചത്.
Also Read-കുടുംബത്തെ മഹല്ലില്‍ നിന്ന് പുറത്താക്കി: മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി യുവാവ്
നേരത്തെ ഡാനിഷിന്റെ വിവാഹച്ചടങ്ങിൽ ഗാനമേള ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടന്നപ്പോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കുടുംബം ഖേദം പ്രകടിപ്പിച്ചുവെന്ന കാര്യവും സെക്രട്ടറി വ്യക്തമാക്കിഡാനിഷിന്റെ സഹോദരന്റെ കല്ല്യാണത്തിനും ഇത്തരം പരിപാടികൾ ഉണ്ടായപ്പോഴാണ്, ഇയാളുടെ വീട്ടിൽ നിന്നും മാസവരിസംഖ്യ വാങ്ങേണ്ടെന്നും ഇവിടെനിന്നും ഉസ്താദുമാരുടെ ഭക്ഷണം വേണ്ടെന്നു വയ്ക്കാനും തീരുമാനമെടുത്തത്. ഡാനിഷിന്റെ പിതാവിന്റെ ജ്യേഷ്ഠൻ പ്രസിഡന്റെയാ മഹല്ല് കമ്മിറ്റിയുടെതായിരുന്നു തീരുമാനം. എന്നാൽ പരസ്യമായി പ്രസ്താവിക്കുകയോ എഴുതി നൽകുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും ചെയ്തത് ഡാനിഷാണെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും തെറ്റുപറ്റിപ്പോയെന്നും ഡാനിഷിന്റെ കുടുംബം തന്നെ സമ്മതിക്കുകയും ചെയ്തതായും അസീസ് പറയുന്നു.
advertisement
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം കുടുംബത്തെ അപമാനിക്കുന്ന വിധം പ്രസംഗം ഉണ്ടായി എന്ന ദാനിഷിന്റെ വാദവും മഹല്ല് കമ്മിറ്റിക്കാർ തള്ളിക്കളയുന്നു. വിവാഹച്ചടങ്ങിൽ ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് ഒരു ഉപദേശരൂപെണ പറഞ്ഞുവെന്നും അല്ലാതെ ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നുമാണ് വിശദീകരണം. രണ്ട് തവണ മഹല്ല് നിർദേശം ലംഘിച്ചതിനാൽ അവരുടെ കുടുംബവുമായി സഹകരിക്കേണ്ടയെന്ന തീരുമാനം ഉണ്ട് അല്ലാതെ ബഹിഷ്കരണമോ ഊരുവിലക്കോ ഇല്ല..കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
advertisement
സഹോദരന്റെ കല്ല്യാണത്തിന് സ്ത്രീകൾ വിവാഹവേദിയിൽകയറി ഫോട്ടോയെടുത്തു, കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചു, സ്റ്റേജിന് താഴെ ഓർക്കസ്ട്ര ഉപയോഗിച്ചു, സ്ത്രീകൾ മൈക്കിലൂടെ സംസാരിച്ചു എന്നിങ്ങനെ കാരണങ്ങൾ നിരത്തി പള്ളി മഹല്ല് കമ്മിറ്റി തന്നെ പുറത്താക്കിയെന്ന് കാണിച്ച് ദാനിഷ് റിയാസ് എന്ന യുവാവ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പ് വിവാദമായ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിലക്കോ ബഹിഷ്കരണമോ ഉണ്ടായിട്ടില്ല':വിവാദ മഹല്ല് വിലക്കിൽ നിലപാട് വ്യക്തമാക്കി പള്ളി കമ്മിറ്റി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement