മൂന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പു അഞ്ചാം ക്ലാസിലെ പാഠം!
- Published by:Warda Zainudheen
- local18
Last Updated:
ജസ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കശ്മീരിനെക്കുറിച്ച് ഡയറിയിലെഴുതിയ കൊച്ചു കവിതയാണ് ഇപ്പോൾ അഞ്ചാം ക്ലാസ് പാഠപുസ്തകമായ കേരള പാഠാവലിയിൽ ഇടം പിടിച്ചത്.
മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി സ്വദേശി പുത്തനങ്ങാടി കിഴക്കേതലക്കൽ അൻവർ - അനീസ ദമ്പതികളുടെ മകളും കരിങ്കല്ലത്താണി ഗവ. എൽപി സ്കൂൾ വിദ്യാർഥിനിയുമായ ജാസ എഴുതിയ കൊച്ചു കവിതയാണ് കേരള പാഠാവലി പാഠത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കശ്മീരിനെക്കുറിച്ച് ജസ ഡയറിയിലെഴുതിയ കൊച്ചു കവിതയാണ് ഇപ്പോൾ അഞ്ചാം ക്ലാസ് പാഠപുസ്തകമായ കേരള പാഠാവലിയിൽ കശ്മീരിനെക്കുറിച്ചുള്ള പാഠത്തിൽ ഇടം പിടിച്ചത്.

‘മഞ്ഞിൻ തൊപ്പിയിട്ട, മരത്തിന്റെ പച്ചയുടുപ്പിട്ട, അരുവികൊണ്ടരഞ്ഞാണമിട്ട, പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ, നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ? -എന്നാണ് ഈ കുഞ്ഞുമിടുക്കി എഴുതിയത്. ഈ വരികളിൽ കശ്മീരിൻ്റെ ഒരു ചിത്രം കാണുന്നില്ലേ എന്നാണ് പാഠഭാഗത്തിൻ്റെ തുടർച്ച.
advertisement
കരിങ്കല്ലത്താണി ഗവ. എൽപി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെക്കൊണ്ട് ഡയറി എഴുതിക്കുകയും സർഗവേദിയിൽ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ജസയുടെ കുറിപ്പുകൾ ശ്രദ്ദനേടുകയും,നാരായണൻ മാഷുൾപ്പടെയുളള അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ കുറിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുറിപ്പുകൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾപോസ്റ്റ് ലക്ഷ്യമാക്കി കിക്കെടുത്ത അധ്യാപക ൻ്റെ കാലിൽ നിന്ന് പന്തിന് പകരം ചെരിപ്പ് ലക്ഷ്യം കണ്ടതാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
എഴുതാൻ ഇഷ്ടമുള്ള, അതിനുള്ള കഴിവുള്ള ഈ കൊച്ചു പെൺകുട്ടി നമ്മുടെ ഭാവിക്ക് വിലപ്പെട്ടതാണ്. അവളെപ്പോലെ വ്യത്യസ്ത മേഖലകളിൽ കഴിവുകളും താൽപ്പര്യങ്ങളും ഉള്ള നിരവധി കുട്ടികൾ ഉണ്ട്, അത് കണ്ടെത്തുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 03, 2024 7:19 PM IST