ഒരുകാലത്ത് സിനിമാകൊട്ടകകൾ തിങ്ങിനിറഞ്ഞ നഗരം; തിരൂരിൽ ഇപ്പോൾ ഒരേയൊരു സ്ക്രീൻ
- Published by:Warda Zainudheen
- local18
Last Updated:
ഒരു കാലത്ത് സിനിമ കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകളെത്തിയിരുന്ന മലപ്പുറം ജില്ലയിലെ തിരൂരിൽ ഇന്ന് സിനിമ ഓടുന്നത് പക്ഷേ ഒരൊറ്റ സ്ക്രീൻ തീയറ്ററിൽ മാത്രം. ജില്ലയിലെ ആദ്യ വലിയ എസി തിയറ്ററായ ഖയാം താൽക്കാലികമായി അടച്ചതോടെയാണു തിരൂരിൻ്റെ സിനിമാചരിത്രം ആദ്യമായി ഒരു സ്ക്രീനിലേക്ക് ഒതുങ്ങുന്നത്. എന്നാൽ ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രമാണ്. ഇനി വരും നാളുകളിൽ തിരൂരിൽ പുതിയ തിരശ്ശീലകൾ ഉയരും.
ഒരു കാലത്ത് സിനിമ കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകളെത്തിയിരുന്ന മലപ്പുറം ജില്ലയിലെ തിരൂരിൽ ഇന്ന് പക്ഷേ സിനിമ ഓടുന്നത് ഒരൊറ്റ സ്ക്രീൻ തീയറ്ററിൽ മാത്രം. എത്ര ആശ്ചര്യകരമെന്നല്ലേ!
തൊണ്ണൂറുകളിൽ സൂപ്പർ ഹിറ്റായിരുന്നു ഇവിടെയുള്ള തിയറ്ററുകളിലേക്കു സിനിമ ആളുകൾ കാണാൻ തിങ്ങികൂടിയിരുന്നു. അന്നത്തെ കാലത്ത് ഇതെത്ര പരിഷ്കാരമായിരുന്നു എന്നത്, ഒരുപക്ഷേ ഇന്നു നമ്മുക്ക് ഉൾക്കൊളളാനായെന്നു വരില്ല. പിന്നീട് പതിയെ മാറുന്ന കാലത്തോടൊപ്പം ഓടിയെത്താതെ ആ പ്രതാപകാലം മങ്ങി.
എന്നാൽ ഇതൊരു താൽക്കാലിക പ്രതിസന്ധി മാത്രമാണ്. ഇനി വരും നാളുകളിൽ തിരൂരിൽ വീണ്ടുമുയരും പുതുതിരശ്ശീലകൾ, ജില്ലയിലെ ആദ്യത്തെ വലിയ എസി തിയറ്ററായി 1983-ൽ തുറന്ന ഖയാം താൽക്കാലികമായി അടച്ചതോടെയാണു തിരൂരിൻ്റെ സിനിമാചരിത്രം ആദ്യമായി ഒരു സ്ക്രീനിലേക്ക് മാത്രം ഒതുങ്ങുന്നത്. മലപ്പുറം ജില്ലയിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് തിയേറ്റർ ആയി ഖയാം 1983-ൽ തുറന്നു. ഇവിടുത്തെ ഉദ്ഘാടന ചിത്രം അമിതാഭ് ബച്ചൻ നായകനായ 'നമക് ഹലാൽ' ആയിരുന്നു.
advertisement

ഒരു നൂറ്റാണ്ട് മുൻപു തൃക്കണ്ടിയൂരിലെ അമ്പലക്കുളങ്ങരയിലായിരുന്നു ആദ്യത്തെ സിനിമാ കൊട്ടക വന്നതെന്നു സിനിമാപ്രേമികൾ ഓർത്തെടുക്കുന്നു. ഓല കൊണ്ടു കെട്ടിമറച്ച ആ കൂടാരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ നിറഞ്ഞുകളിച്ചു. പിന്നെയങ്ങോട്ട് സിനിമാ വ്യവസായം മലബാറിൽ പടർന്നുപന്തലിച്ചു. ഇതിനു പിന്നോടിയായി നഗരത്തിൽ ഒട്ടേറെ തിയറ്ററുകൾ വന്നു. സെൻട്രൽ, ചിത്രസാഗർ, ഖയാം, വിശ്വാസ്... അങ്ങനെ ഒട്ടേറെ വലിയ തിയറ്ററുകളും ഏറെ ചെറു തിയറ്ററുകൾ പിറന്നു.
advertisement
ഉണ്യാലിൽ കവിത, വാക്കാട്ട് അനീഷ, മംഗലത്ത് സീനത്ത്, വൈലത്തൂരിൽ ദോസ്ത‌്, പുത്തനത്താണിയിൽ ജാസ്, ആലത്തിയൂരിൽ ഹാജത്ത്, തിരുനാവായയിൽ പ്ലാസ, കുറ്റിപ്പുറത്ത് മീന, മാങ്ങാട്ടിരിയിൽ തുളുത്തി, താനൂരിൽ ശോഭ, പ്രിയ, ജ്യോതി... ജില്ലയിലെയും അയൽനാടുകളിലെയും സിനിമാപ്രേമികൾ ഈ സ്ക്രീനുകൾക്കു മുന്നിൽ തിക്കിതിരക്കി ഇടംപിടിച്ചു. വൈകുന്നേരങ്ങൾ സിനിമയ്ക്കായി അന്നത്തെ സിനിമാകമ്പമേറിയ യുവാക്കൾ മാറ്റിവച്ചിരുന്നു. എന്നാൽ ഈ സുവർണ്ണകാലം ഏറെ നിന്നില്ല. അക്കാലത്തുണ്ടായ സാമൂഹിക സാമ്പത്തിക പ്രതിസന്ധി തിയറ്ററുകളെയെല്ലാം പെടുന്നനെ പൂട്ടിച്ചു തുടങ്ങി.

advertisement
നഗരത്തിൽ ആദ്യം പൂട്ടിയത് വിശ്വാസ് തിയറ്ററാണ്. പിന്നെ ചിത്രസാഗറും സെൻട്രലും പൂട്ടി. ഇപ്പോൾ താൽക്കാലികമായെങ്കിലും ഖയാമും പൂട്ടി. ആദ്യം ഐശ്വര്യയും പിന്നീട് പേരുമാറ്റി അനുഗ്രഹയുമായ തിയറ്ററിൽ മാത്രമാണ് ഇപ്പോൾ സിനിമ ഓടുന്നത്. ഈ തിയറ്റർ മാജിക് ഫ്രെയിംസ് ഏറ്റെടുത്തു നടത്തുകയാണ്. ഖയാമും ഇവർ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണിക്കു ശേഷം പുതിയ സ്ക്രീനുമായി തുറക്കും. തിരൂർ നഗരത്തിലെ ഒരു മാളിലും താനൂരിലും 2 പുതിയ സ്ക്രീനുകൾ തയാറാകുന്നുണ്ട്. സിനിമകൾ നിറഞ്ഞുകളിക്കുന്ന കാലത്തു പുതിയ സ്ക്രീനുകൾ ഒരുങ്ങുന്നതു കാത്തിരിക്കുകയാണു തിരൂരിലെ സിനിമാപ്രേമികൾ.
advertisement
ഒരു കാലത്ത് ഏവരുമെത്തി സിനിമ കണ്ട നാട്ടിലുള്ളവർ ഇപ്പോൾ സിനിമ കാണാൻ മറ്റിടങ്ങൾ തേടുകയാണ്. തിരൂരിലെ പുതുതലമുറ ആധുനിക സ്‌ക്രീനുകളാണ് ഇഷ്ടപ്പെടുന്നത്. മികച്ച തിയറ്റർ അനുഭവം തേടി കോട്ടക്കൽ അല്ലെങ്കിൽ വളാഞ്ചേരി പോലുള്ള സമീപ നഗരങ്ങളിലെ തിയറ്ററുകളാണ് അവർ തിരഞ്ഞെടുക്കുന്നത്. തിരൂരിൻ്റെ സിനിമാപ്രേമത്തിൻ്റെ ചരിത്രമായ ഖയാം, മാറുന്ന കാലത്തോടൊപ്പം എത്തി നിലനിൽക്കാൻ പാടുപെട്ടു. എന്നിരുന്നാലും, തിരൂരിൻ്റെ സമ്പന്നമായ ചലച്ചിത്ര ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാൻ സാധ്യതയുള്ള പുതിയ സ്‌ക്രീനുകളും നവീകരിച്ച തിയേറ്ററുകളും തുറക്കാൻ ഒരുങ്ങുന്നതു സിനിമാപ്രേമികൾക്കു പ്രതീക്ഷയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 10, 2024 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
ഒരുകാലത്ത് സിനിമാകൊട്ടകകൾ തിങ്ങിനിറഞ്ഞ നഗരം; തിരൂരിൽ ഇപ്പോൾ ഒരേയൊരു സ്ക്രീൻ