Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം

Last Updated:

വിദേശ നിർമിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന് കുരുക്കായത്. നുണ പറഞ്ഞാൽ  പെട്ടെന്ന് തിരിച്ചറിയാനാകുന്നതാണ് ഉപകരണം. അതീവപ്രാധാന്യമുള്ള കേസുകളിലാണ് ഈ സംവിധാനം എൻഐഎ ഉപയോഗിക്കുന്നത്.

തിരുവനന്തപുരം:  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും എൻഐഎ കണ്ടെത്തി. സാങ്കേതികസംവിധാനത്തിന്റെ
സഹായത്തോടെ തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാകും അടുത്ത ഘട്ടത്തിലെ
ചോദ്യം ചെയ്യൽ.
പറഞ്ഞത് പലതും കള്ളം
സ്വപ്നയും സരിത്തുമായുള്ള ബന്ധം സംബന്ധിച്ചും അവരുമായുള്ള കൂടിക്കാഴ്ചകൾ സംബന്ധിച്ചും വിദേശയാത്ര
സംബന്ധിച്ചുമായിരുന്നു കൂടുതൽ ചോദ്യങ്ങൾ. ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെയായിരുന്നു മറുപടിയെങ്കിലും വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം പതറി. നയതന്ത്രബാഗേജിലെ സ്വർണക്കടത്ത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാമായിരുന്നോ എന്നും എൻഐഎ ആരാഞ്ഞു.
ബന്ധുവിന്റെ ഭാര്യയെന്ന നിലയിലാണ് സ്വപ്നയുമായുള്ള ബന്ധമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.
വൈരുദ്ധ്യങ്ങൾ കൂടുതൽ വ്യക്തമാകാനാണ് ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോയത്. എന്നാൽ വിദേശനിർമിതമായ നുണപരിശോധനാ സംവിധാനം വഴി അദ്ദേഹം സത്യം മറച്ചുവെക്കാൻ ശ്രമിച്ചതായി എൻഐഎക്ക് ബോധ്യമായി. ഒളിപ്പിച്ചുവെച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനാകും ഇനിയുള്ള ചോദ്യം ചെയ്യൽ.
advertisement
കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം
വിദേശ നിർമിതമായ യന്ത്ര സംവിധാനമാണ് എം ശിവശങ്കറിന് കുരുക്കായത്. നുണ പറഞ്ഞാൽ  പെട്ടെന്ന്
തിരിച്ചറിയാനാകുന്നതാണ് ഉപകരണം. അതീവപ്രാധാന്യമുള്ള കേസുകളിലാണ് ഈ സംവിധാനം എൻഐഎ ഉപയോഗിക്കുന്നത്. തെളിവായി കോടതിയിൽ നൽകാനാവില്ലെങ്കിലും കേസിൽ തെളിവു ശേഖരണത്തിന് ഇത് ഏറെ ഫലപ്രദമാണ്.
ശബ്ദതരംഗങ്ങൾ പൂർണമായി ആലേഖനം ചെയ്യുന്നതോടൊപ്പം മൊഴി നൽകുന്നയാൾ വസ്തുതാ വിരുദ്ധമായി പറയുന്ന ഭാഗങ്ങൾ എടുത്തുകാട്ടുന്നതാണ് സംവിധാനം. ഏകദേശം അരക്കോടി രൂപയോളം വിലയുള്ള വിദേശ നിർമിത ഉപകരണമാണിത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇതുസംബന്ധിച്ച അറിവുണ്ടാകില്ല. വിദഗ്ധമായി പറയുന്ന കള്ളം പോലും കണ്ടെത്താൻ ഈ ഉപകരണത്തിനാകുമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുഭവം.
advertisement
ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കർ വിദഗ്ധമായാകും ചോദ്യങ്ങളെ നേരിടുക എന്ന് ബോധ്യമുള്ളതിനാലാണ് ഈ ഉപകരണം എൻഐഎ ഉപയോഗിച്ചത്. ചോദ്യങ്ങൾക്കുമുമ്പിൽ കുലുങ്ങാതിരിക്കാൻ
ശ്രദ്ധിച്ചപ്പോഴും മൊഴിയിലെ കള്ളങ്ങൾ സാങ്കേതികമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.
advertisement
ചോദിച്ചറിയാൻ നിർണായക വിവരങ്ങൾ
തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യുമ്പോൾ അറിയാനുള്ളത് ശിവശങ്കർ ഒളിച്ചുവെച്ച വസ്തുതകളാണ്. മറ്റു പ്രതികളുടെ മൊഴികളും എൻഐഎ ഇതിനകം ശേഖരിച്ച നിർണായക വിവരങ്ങളും അദ്ദേഹം മുൻപ് കസ്റ്റംസിനും കഴിഞ്ഞ ദിവസം എൻഐഎക്കും നൽകിയ മൊഴികളും അടിസ്ഥാനമാക്കിയാകും തുടർ
ചോദ്യങ്ങൾ. നിർണായക വിവരങ്ങൾ ലഭിക്കുകയും എം ശിവശങ്കറിന്റെ പങ്ക് വ്യക്തമാകുകയും ചെയ്യുന്ന
സാഹചര്യത്തിൽ തുടർനടപടികളിലേക്ക് പെട്ടെന്നാകും അന്വേഷണസംഘത്തിൻറെ നീക്കം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement