മലയാളി ബിരുദ വിദ്യാർത്ഥിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

കൂടെ താമസിച്ചിരുന്നവർ അവധിക്ക് നാട്ടിൽ പോയി തിരികെ വന്നപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മലയാളിയായ ബിരുദ വിദ്യാർത്ഥിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി തറയിൽ ടി.എം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്. മത്തിക്കരെ എംഎസ് രാമയ്യ കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയാണ്. താമസിച്ചിരുന്ന രാജനകുണ്ഡെ അപ്പാർട്ട്മെന്റിലാണ് തൂങ്ങിമരിച്ച നിലയിൽ ഷാമിലിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷാമിൽ ഒറ്റയ്ക്കായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അവധിയായതിനാൽ കൂടെ താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഞായറാഴ്ച ഇവർ തിരികെ വന്നപ്പോൾ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജനകുണ്ഡെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അംബേദ്കർ മെഡിക്കൽ കോളേജിലൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. വഹീദയാണ് ഷാമിലിന്റെ മാതാവ്. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളി ബിരുദ വിദ്യാർത്ഥിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement