• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍‌ മരിച്ചു

മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരന്‍‌ മരിച്ചു

അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾ മൂന്നാറിലേക്ക് പോയ ശേഷം ഗ്യാപ് റോഡ്–കാക്കാകട ബൈസൺവാലി വഴി തിരികെ വരികയായിരുന്നു.

  • Share this:

    തൊടുപുഴ: നവദമ്പതികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നവവരൻ മറിഞ്ഞു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ് മരിച്ചത്. ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപമാണ് അപകടം നടന്നത്.

    ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരുക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾ മൂന്നാറിലേക്ക് പോയ ശേഷം ഗ്യാപ് റോഡ്–കാക്കാകട ബൈസൺവാലി വഴി തിരികെ വരികയായിരുന്നു.

    Also Read-കോഴിക്കോട് യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    ഗ്യാപ് റോഡിൽനിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ സെൻസ്റ്റെൻ മരിച്ചു. മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    സെൻസ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്–കാക്കാകട റോഡിൽ ബൈക്ക് അപകടത്തെ തുടർന്നുള്ള രണ്ടാമത്തെ മരണമാണിത്.

    Published by:Jayesh Krishnan
    First published: