• HOME
  • »
  • NEWS
  • »
  • kerala
  • »
  • Snake bite | വിറകുപുരയില്‍ നിന്ന് കോഴിമുട്ട എടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

Snake bite | വിറകുപുരയില്‍ നിന്ന് കോഴിമുട്ട എടുക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല

  • Share this:
    കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകുപുരയില്‍ കൈയിട്ട ഗൃഹനാഥന്‍ പാമ്പുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്.

    വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് കോഴിമുട്ട വച്ചിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്പിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

    വിറകുപുരയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ പാമ്പിന്റെ മാളം കണ്ടെത്തി. സുകുമാരന്‍ നായര്‍ മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ബീന മറ്റപ്പിള്ളില്‍ കരോട്ട് മീനച്ചില്‍. മകന്‍ അതുല്‍ കൃഷ്ണ(പത്താം ക്ലാസ് വിദ്യാര്‍ഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്‌കൂള്‍

    Also Read -  കൊല്ലം ചവറയിൽ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു

    കൊല്ലം: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റി​ലി​ടി​ച്ച്‌ പരിക്കേറ്റ് റോഡിൽ വീണ കുതിര ചത്തു. ജില്ലാ വെറ്റിനറി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ച കുതിരയാണ് ചത്തത്. മ​രു​ന്നൂ​ര്‍​കു​ള​ങ്ങ​ര ചെ​റു​കോ​ല്‍​പ​റ​മ്ബി​ല്‍ മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൈ​റ എ​ന്ന നാ​ലു വ​യ​സു​ള്ള പെ​ണ്‍​കു​തി​ര​യാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ര്‍ച്ചയോടെ ​ച​ത്ത​ത്.

    Also Read-ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്

    വെ​ള്ളി​ഴാ​ഴ്​​ച രാ​വി​ലെ 8.30ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ ക​ന്നേ​റ്റി പ​ള്ളി​മു​ക്കി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​വ​ട്ട​ത്ത് ഒരു പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി വരുമ്പോൾ കു​തി​ര കടിഞ്ഞാൻ നഷ്ടമായി വി​ര​ണ്ടോ​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ഹരിപ്പാട് ക​രു​വാ​റ്റ തി​രു​നെ​ല്ലി പീ​ടി​ക​യി​ല്‍ വി​ജ​യ​കു​മാ​റും മ​ക​ന്‍ ശം​ഭു​വും സ​ഞ്ച​രി​ച്ച കാ​റിലേക്കാണ് കുതിര ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നിരുന്നു. കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്നു ശംഭു. ഇവരെ പിന്നീട് മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കുതിരയെ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ജില്ലാ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. ഇവിടെ വിദഗ്ദ്ധ ചികിത്സയിലായിരുന്ന കുതിരയെ വെള്ളിയാഴ്ച രാത്രിയിൽ വീട്ടിൽ എത്തിച്ചിരുന്നു. അവശനിലയിലായിരുന്ന കുതിര ശനിയാഴ്ച പുലർച്ചെയോടെ ചത്തു.
    Published by:Karthika M
    First published: