ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോട്ടയം: എം ജി സർവകലാശാലയിലെ (Mahatma Gandhi University) എഐഎസ്എഫ് (AISF) വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്.
ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് (Kottayam Gandhinagar University) എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെ പെൺകുട്ടി പരാതിയിൽ പരാമർശിച്ചിരുന്നു. ഇയാൾക്കെതിരെ മൊഴിനൽകി എന്നായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്ന ശേഷം പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി അരുണിനെതിരെ മൊഴി നൽകിയിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു.
advertisement
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസിൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകു എന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു.
'നിനക്ക് തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന്' എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും പെൺകുട്ടി വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്. ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് പെൺകുട്ടി പറയുന്നു.
advertisement
Also Read- Rain Alert| പത്ത് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
എംജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിതാ നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലയിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം.
advertisement
കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പുകൾക്കും താൻ നിൽക്കുകയില്ല എന്നും വനിതാ നേതാവ് വ്യക്തമാക്കുന്നു. രണ്ടും ഇടതുപക്ഷ സംഘടനകൾ ആയതുകൊണ്ട് തന്നെ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ആയിരുന്നു മറുപടി. ഏതായാലും പാർട്ടിയിലെ യുവജന സംഘടനകൾക്കിടയിൽ ഉണ്ടായ തർക്കത്തിൽ സിപിഎം- സിപിഐ ജില്ലാ നേതൃത്വങ്ങൾ ചർച്ചകൾ നടത്തിയേക്കും. ഇടതുമുന്നണിയിൽ തന്നെയുണ്ടായ അസ്വാരസ്യങ്ങൾ വലിയ വാർത്തയായത് ഇരു പാർട്ടികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ കെഎസ്‌യു സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നോമിനേഷൻ നൽകിയെങ്കിലും മത്സര രംഗത്ത് സജീവമായി ഉണ്ടായിരുന്നില്ല. എസ്എഫ്ഐയുടെ ഭീഷണി കാരണമാണ് പിന്മാറ്റം എന്നാണ് കെ എസ് യു നേതാക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2021 6:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്