കൊല്ലം കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
- Published by:Naseeba TC
 - news18-malayalam
 
Last Updated:
സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂർ വാളക്കോട് ആഞ്ഞിലിവിള വീട്ടിൽ രാമചന്ദ്രൻ ശാന്തമ്മ ദമ്പതികളുടെ മകൻ സുബിൻ കെ സി (37) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കല്ലടയാറ്റിൽ ഐക്കരക്കോണം ഇഞ്ചത്തടം ഭാഗത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
അഞ്ചുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കുളിക്കാനിറങ്ങിയ സുബിൻ ഒഴുക്കിൽ പെടുകയായിരുന്നു. സുഹൃത്തുക്കളാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഫയർഫോഴ്സ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
March 20, 2023 9:26 PM IST


