advertisement

ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ

Last Updated:

ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ ജൂലൈ പതിനാറാം തീയതി കാണാതാവുകയായിരുന്നു

ബിജു
ബിജു
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സംഭവം. തിരുവല്ല തുകലശ്ശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ എസ് ബിജു ( 36 ) നെയാണ് ഇന്ന് മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂലൈ പതിനാലാം തീയതി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ബിജുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ ജൂലൈ പതിനാറാം തീയതി കാണാതാവുകയായിരുന്നു. ഏറെ അന്വേഷണം നടത്തിയെങ്കിലും ബിജുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസവും ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ ബിജുവിന്‍റെ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.
advertisement
തുടര്‍ന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബിജു അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശസ്ത്രക്രിയയ്ക്കുശേഷം കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കുമിടയിൽ
Next Article
advertisement
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
  • 2008ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ വെറുതെവിട്ടു

  • തലശ്ശേരി സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  • പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് ബഷീറും ഉൾപ്പെടുന്നു

View All
advertisement