കോഴിക്കോട്: കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ താമരശ്ശേരിയിലാണ് സംഭവം. കോഴിക്കോടു നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനാണ് തന്റെ അടുത്തിരിക്കാൻ വന്ന ആളിനോട് കൊറോണയാണെന്ന് പറഞ്ഞത്. ഇതോടെ ബസിലെ മറ്റ് യാത്രക്കാർ ആശങ്കയിലാവുകയായിരുന്നു.
ഇവർ കണ്ടക്ടറെ വിവരം അറിയിച്ചു. ആളുകളുടെ പരിഭ്രാന്തി മനസിലാക്കിയ ബസ് ജീവനക്കാർ വണ്ടി താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തി പൊലീസുകാരെ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ യാത്രക്കാരനെ ബസില്‍ നിന്നിറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക വിധേയനാക്കി. കൊറോണ ലക്ഷണങ്ങളൊന്നുമില്ലെന്ന റിപ്പോർട്ടും വന്നശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.
സംഗതി കൈവിട്ട് പോയെന്ന് അറിഞ്ഞതോടെ കൊറോണ മാസ്കിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്ന് ഇയാൾ മാറ്റിപ്പറഞ്ഞു. അടുത്തിരിക്കാന്‍ വന്നയാൾക്ക് തന്റെ ഭാഷ മനസിലാകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും മൈസൂർ സ്വദേശിയായ ഇയാൾ പൊലീസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.