ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നാളുടെ മൃതദേഹം തെരുവുനായ തിന്നു; ശേഷിച്ചത് അസ്ഥികൂടം

Last Updated:

വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്

News18
News18
കൊല്ലം: ശാസ്താംകോട്ടയിൽ അടച്ചുറപ്പില്ലാത്ത ഷെഡ്ഡിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാൾ മരിച്ചനിലയിൽ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ ഏറിയഭാ​ഗവും തെരുവുനായ്ക്കൾ തിന്നനിലയിലാണ് കണ്ടെത്തിയത്. രാധാകൃഷ്ണപിള്ള (55)യുടെ മൃതദേഹമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്.
അസ്ഥികൂടം മാത്രം ശേഷിച്ചനിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ അയൽവാസി പരിസരം വൃത്തിയാക്കുന്നതിനിടെ രൂക്ഷ​ഗന്ധം
ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപം തെരുവുനായ്ക്കളെ കണ്ടതായും നാട്ടുകാർ പറയുന്നു.
വിവരമറിഞ്ഞ് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിക്കും.
advertisement
ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതനാണ്. അദ്ദേഹം വർഷങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ഒന്നോ രണ്ടോ മാസത്തോളം വീടുവിട്ട് ആശുപത്രികളിലോ മറ്റോ പോയി താമസിക്കുന്നത് ഇദ്ദേഹത്തിന്റെ പതിവായിരുന്നു. അതിനാൽ, ദിവസങ്ങളോളം പുറത്ത് കാണാതിരുന്നാലും അയൽവാസികൾ കൂടുതലായി അന്വേഷിക്കാറുണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നാളുടെ മൃതദേഹം തെരുവുനായ തിന്നു; ശേഷിച്ചത് അസ്ഥികൂടം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement