സെക്രട്ടറിയേറ്റിൽ ബോംബ് വച്ചെന്ന ഭീഷണി; യുവാവിനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

Last Updated:

സെക്രട്ടേറിയറ്റ് കോംപ്ലക്‌സിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശം ആയിരുന്നു ലഭിച്ചത്

സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റ്
സെക്രട്ടറിയേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ഉച്ചക്കട സ്വദേശി നിതിനെ ചോദ്യം ചെയ്യലിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു. കൻ്റോൺമെന്റ് പോലീസാണ് നിതിനെ വിശദമായി ചോദ്യം ചെയ്ത് വിട്ടയച്ചത്. പോലീസ് ആസ്ഥാനത്തേക്ക് ഫോണിൽ വിളിച്ച് വ്യാജ സന്ദേശമാണ് ഇയാൾ കൈമാറിയതെന്ന് സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ വ്യാപകമായ പരിശോധനയാണ് സെക്രട്ടറിയേറ്റ് പരിസരത്ത് ഇന്നലെ നടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നാണ് വിവരം.
സെക്രട്ടേറിയറ്റിന് നേരെ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് വൃത്തങ്ങൾ കണ്ടെത്തിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് കേസിലെ പ്രതിയെ പിടികൂടിയത്. സെക്രട്ടേറിയറ്റ് കോംപ്ലക്‌സിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമെന്ന ഭീഷണി സന്ദേശം ആയിരുന്നു ലഭിച്ചത്. ഉടൻ തന്നെ സ്‌നിഫർ ഡോഗ്‌സിന്റെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് പരിസരത്തും പുറത്തും ശക്തമായ തിരച്ചിൽ നടത്തി.
advertisement
സംസ്ഥാന പോലീസ് ആസ്ഥാനത്ത് രാവിലെ 11.30നാണ് ERSS വഴി ഭീഷണി സന്ദേശം ലഭിച്ചത്. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) എന്നത് പാൻ-ഇന്ത്യ ഒറ്റ നമ്പർ (112) അടിസ്ഥാനമാക്കിയുള്ള അടിയന്തര പ്രതികരണ സംവിധാനമാണ്.
വിവരം ലഭിച്ചയുടൻ സിറ്റി പോലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് 112 എന്ന നമ്പറിൽ 12 വയസ്സുള്ള ഒരു ആൺകുട്ടിയുടെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Summary: Man who raised bomb threat to the government Secretariat questioned and bailed out. It was found to be a hoax call
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടറിയേറ്റിൽ ബോംബ് വച്ചെന്ന ഭീഷണി; യുവാവിനെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു
Next Article
advertisement
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
Lord Marco | ലോർഡ് മാർക്കോ ലോഡിംഗ്; നായകൻ മമ്മൂട്ടിയോ യഷോ എന്ന ചോദ്യം ചൂടുപിടിക്കുന്നു
  • മാർക്കോ സിനിമയുടെ വിജയത്തിന് ശേഷം 'ലോർഡ് മാർക്കോ' എന്ന പേരിൽ പുതിയ സിനിമയുടെ പേര് രജിസ്റ്റർ ചെയ്തു.

  • മൂത്ത മാർക്കോ ആയി മമ്മൂട്ടിയോ യഷോ എന്ന ചോദ്യമാണ് ആരാധകരുടെ ഇടയിൽ ചൂടുപിടിക്കുന്നത്.

  • 30 കോടി മുതൽമുടക്കിൽ 110 കോടി ബോക്സ് ഓഫീസിൽ നേടിയ മാർക്കോയുടെ തുടർച്ചയായിരിക്കും 'ലോർഡ് മാർക്കോ'.

View All
advertisement