മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കുമോ?

Last Updated:
തിരുവനന്തപുരം: നിയമക്കുരുക്കിൽ മഞ്ചേശ്വരം. ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളിൽ നടക്കാൻ സാധ്യതയില്ല.
കഴിഞ്ഞ ദിവസം നിര്യാതനായ മുസ്ലിം ലീഗ് എം.എൽ.എ പി ബി അബ്ദുൾ റസാഖിന്റെ വിജയം കള്ളവോട്ട് നേടിയാണെന്നും അത് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ഹർജി. ഈ ഹർജി ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം ഒരു ഹർജി നിലനിൽക്കുമ്പോൾ ഇലക്ഷൻ കമ്മീഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന് നിയമരംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.
ഒന്നുകിൽ ഹർജിയിൽ കോടതി ഉടൻ, തീർപ്പ് കൽപ്പിക്കണം. അല്ലെങ്കിൽ സുരേന്ദ്രൻ ഹർജി പിൽവലിക്കണം. ഹർജി പിൻവലിക്കില്ലെന്നും പെട്ടെന്നു തീർപ്പാക്കണമെന്നു കോടതിയോട് അഭ്യർഥിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കുമോ?
Next Article
advertisement
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
300 കോടി 'ലോക’യുടെ ക്രെഡിറ്റ് ആർക്ക്? റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
  • റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു

  • ക്രെഡിറ്റ് വേഫെയർ ഫിലിംസിനും ലോക ടീമിനുമാണെന്ന് വിജയ് ബാബു

  • 300 കോടി കളക്ഷൻ നേടി ലോക

View All
advertisement