18 മണിക്കൂർ കൊണ്ട് പാലക്കാട് വെടിവെച്ചു കൊന്നത് 87 കാട്ടുപന്നികളെ

Last Updated:

ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്‌ വേട്ടനായ്ക്കളും ചേർന്നുള്ള ദൗത്യമാണ് നടന്നത്

ഓങ്ങല്ലൂരിൽ നിന്നുള്ള ദൃശ്യം
ഓങ്ങല്ലൂരിൽ നിന്നുള്ള ദൃശ്യം
നീണ്ട 18 മണിക്കൂറിനുള്ളിൽ പാലക്കാട്ടെ ഓങ്ങല്ലൂരിൽ വെടിവെച്ചുകൊന്നത് ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും ചേർന്നായിരുന്നു നടപടികൾ സ്വീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഒൻപത് ഷൂട്ടർമാരും 20 ഓളം സഹായികളും ആറ്‌ വേട്ടനായ്ക്കളും ചേർന്നുള്ള ദൗത്യമാണ് നടന്നത്.
അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, മനോജ് മണലായ, ഷാൻ കെ.പി., വേലായുധൻ വരിക്കത്ത്, ഇസ്മായിൽ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
സെപ്റ്റംബർ മാസം പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മൃഗങ്ങളെ കൊല്ലാനുള്ള പ്രവർത്തി നടത്താൻ അധികാരം നൽകിയതിനുശേഷം, 2025 ജൂലൈ മാസത്തോടെ, മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞുവന്നതും, കൃഷിക്കും വിളകൾക്കും ഭീഷണിയായി മാറിയതുമായ 4,734 കാട്ടുപന്നികളെ നശിപ്പിച്ചു.
advertisement
വനപ്രദേശങ്ങളിൽ കാട്ടുപന്നികളുടെ എണ്ണത്തിലും മനുഷ്യ-മൃഗ സംഘർഷത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്നും, മൃഗങ്ങളെ കൊല്ലാനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ വ്യവസ്ഥകൾ പ്രകാരം, കാട്ടുപന്നികളെ കൊല്ലുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഓണററി വന്യജീവി വാർഡൻമാരായി നിയമിച്ച ഉത്തരവിന്റെ സാധുത 2026 മെയ് 25 വരെ നീട്ടിയതായി സെപ്റ്റംബർ 18ന് കേരള നിയമസഭയിൽ സ്റ്റാർഡ് ചോദ്യത്തിന് മറുപടിയായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടി നൽകി.
advertisement
സംസ്ഥാന മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച 2025 ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്റെ കരടിൽ, ഒരു പ്രത്യേക പ്രദേശത്ത് ഷെഡ്യൂൾ II ലെ അത്തരം മൃഗങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാൻ കാത്തിരിക്കാതെ, ജനന നിയന്ത്രണത്തിനും മറ്റ് സ്ഥലങ്ങളിലേക്ക് മൃഗങ്ങളെ മാറ്റുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നു.
Summary: In a span of 18 hours, 87 wild boars were shot dead in Ongallur, Palakkad. The operation was carried out jointly by Ottapalam Forest Range and Ongallur Panchayat. The operation was carried out by nine shooters from Malappuram district, around 20 helpers and six hunter dogs
മലയാളം വാർത്തകൾ/ വാർത്ത/Kerala/
18 മണിക്കൂർ കൊണ്ട് പാലക്കാട് വെടിവെച്ചു കൊന്നത് 87 കാട്ടുപന്നികളെ
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement