മാത്യു കുഴൽനാടന്‍റെ വിവാദ റിസോർട്ടിനുള്ള ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകി
- Published by:Anuraj GR
- news18-malayalam
Last Updated:
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്‍റെ റിസോർട്ടിനെതിരെ സിപിഎം രംഗത്തെത്തിയത്
ഇടുക്കി: കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടന്‍റെ വിവാദ റിസോർട്ടിനുള്ള ലൈസൻസ് അധികൃതർ പുതുക്കിനൽകി. ഹോം സ്റ്റേ ലൈസൻസാണ് ചിന്നക്കനാൽ പഞ്ചായത്ത് അധികൃതർ പുതുക്കി നൽകിയത്. അഞ്ച് വർഷത്തെ ലൈസൻസിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബർ 31 വരെയാണ് പുതുക്കി നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്‍റെ റിസോർട്ടിനെതിരെ സിപിഎം രംഗത്തെത്തിയത്. ഈ റിസോർട്ടിന്‍റെ നിയമലംഘനങ്ങൾ വ്യാപകമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഇതേ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാർച്ച് 31ന് അവസാനിച്ച ഹോംസ്റ്റേ ലൈസൻസാണ് ഇപ്പോൾ ഡിസംബർ 31 വരെയുള്ള കാലാവധിയിൽ പുതുക്കി നൽകിയത്.
സംസ്ഥാനത്ത് ഒരിടത്തും വീടില്ലെന്ന് സത്യവാങ്മൂലം നൽകിയാണ് കുഴൽനാടൻ ചിന്നക്കനാൽ വില്ലേജിൽ സ്ഥലം വാങ്ങിയത്. ചിന്നക്കനാലിൽ ഭൂപതിവ് ചട്ടപ്രകാരം വീട് വെയ്ക്കാനും കൃഷി ചെയ്യാനും മാത്രമാണ് സ്ഥലം വാങ്ങാനാകുക. വീടില്ലെന്ന് സത്യവാങ്മൂലം നൽകി സ്ഥലംവാങ്ങിയശേഷം അവിടെ റിസോർട്ട് പണിതുവെന്ന ആരോപണമാണ് സിപിഎം മാത്യു കുഴൽനാടനെതിരെ ഉന്നയിച്ചത്. സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സിഎൻ മോഹനനാണ് ആരോപണം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
September 16, 2023 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാത്യു കുഴൽനാടന്‍റെ വിവാദ റിസോർട്ടിനുള്ള ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകി