തിരുവനന്തപുരം കോര്‍പ്പറേഷൻ ജോലിക്ക് CPM പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്

Last Updated:

നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്

എല്‍ഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമം. പാര്‍ട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ  അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഈ  ഒഴിവുകളിലേക്കാണ്  സിപിഎമ്മുകാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയത്.
മേയറുടെ ഔദ്യോഗിക ലേറ്റര്‍ പാഡില്‍ സഖാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിന്‍റെ പകര്‍പ്പ് സിപിഎം നേതാക്കളുടെ വാട്സാപ്പ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു.
പബ്ലിക് ഹെല്‍ത്ത് എക്സ്പേര്‍ട്ട്, ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ് , ലാബ് ടെക്നീഷ്യന്‍, സ്വീപ്പര്‍, ഒപ്ടോമെട്രിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
advertisement
അതേസമയം, തിരുവനന്തപുരം മേയറുടെ നടപടിയെ ന്യായീകരിച്ച് വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തി . കോർപ്പറേഷനിലെ ഒഴിവുകൾ ജില്ലാ നേതൃത്വത്തെ അറിയിക്കാറുണ്ടെന്ന് എംഎൽഎ പറഞ്ഞു. കത്ത് പുറത്തായതോടെ മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോര്‍പ്പറേഷൻ ജോലിക്ക് CPM പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ട മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്ത്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement