കൊച്ചി:
പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. മന്ത്രിയും റോഡ് ഫണ്ട് ബോർഡ് വൈസ് ചെയർമാനുമെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകാനാകില്ലെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.
Also Read-
പാലാരിവട്ടം പാലം അഴിമതി കേസ്: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്ത് വിജിലൻസ്അറസ്റ്റ് നടന്നത് ആശുപത്രിയിൽ വച്ചായതിനാൽ കസ്റ്റഡിയിൽ നൽകണമെങ്കിൽ പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ പ്രത്യേകം അപേക്ഷ സമർപിച്ചു.
ഫണ്ടിങ് ഏജൻസിയായ റോഡ് ഫണ്ട് ബോർഡിന്റെ വൈസ് ചെയർമാൻ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞായിരുന്നു.
ഇതിൽ നിന്നാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് പാലം പണിക്കായി പണം അനുവദിച്ചതെന്ന് ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് വിജിലൻസ് വാദിച്ചു.
Also Read-
സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ രേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്അതേസമയം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പാലം നിർമാണത്തിന് അനുമതി നൽകിയത് കൊണ്ടുമാത്രമാണ് പ്രതി ചേർത്തത്. മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല. ഇതിന് ക്യാബിനറ്റിന്റെ അനുമതി ആവശ്യമില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ കരാർ അനുവദിക്കും മുൻപ് മന്ത്രി അത് പരിശോധിക്കേണ്ടതല്ലെയെന്നു കോടതി ചോദിച്ചു.
അതേസമയം പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി
മുഹമ്മദ് ഹനീഷിനെയും പ്രതിയാക്കി. പത്താം പ്രതിയാണ് ഹനീഷ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം ഡിയായിരുന്ന ഹനീഷിനുമേൽ കരാറുകാർക്ക് മുൻകൂർ തുക അനുവദിക്കുന്നതിനു കൂട്ടുനിന്നു, നിക്ഷേപ തുക തിരിച്ചുപിടിക്കുന്നതിൽ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.