കൊച്ചി:
പാലാരിവട്ടം പാലം അഴിമതി കേസിൽ നിലവിലെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ പ്രതിചേർത്ത് വിജിലൻസ്. പാലാരിവട്ടം പാലത്തിന്റെ നിർമാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നുവെന്നും കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നുമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് സംഘം മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്.
Also Read-
സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ രേഖ: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്പാലത്തിന്റെ നിർമാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാർ കമ്പനിയായ ആർഡിഎസിന് തുക മുൻകൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയത്. ഇതാണ് മുഹമ്മദ് ഹനീഷിന് കുരുക്കായത്.
Also Read-
ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചുസൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ മെയിൽ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിൽ ടി ഒ സൂരജിന്റെ ആരോപണങ്ങളെല്ലാം മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുൻകൂർ തുക ആവശ്യപ്പെട്ടുളള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താൻ ശുപാർശ നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസിന് ഹനീഷ് നൽകിയ മൊഴി.
Also Read-
വെറുതെ 'ബൊമ്മി'യായതല്ല; അപർണ ബാലമുരളിയുടെ പരിശീലന വീഡിയോ പുറത്തുവിട്ട് 'സൂരറൈ പോട്ര്' ടീംപാലാരിവട്ടം പാലം നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ പല കരാറുകാരും വന്നിരുന്നുവെങ്കിലും നിർമ്മാണത്തിൻ്റെ ഒരു ഘട്ടത്തിലും വായ്പ അനുവദിക്കില്ലെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഇതേ തുടർന്ന് പല കരാറുകാരും പിൻമാറി. തുടർന്ന് ആർഡിഎസിന് കരാർ ലഭിച്ച ശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജർ ടി.തങ്കച്ചൻ കമ്പനിയുടെ കത്ത് ഹനീഷിന് കൈമാറുകയും ഹനീഷിൻ്റെ ശുപാർശ സഹിതം കത്ത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് ലഭിക്കുകയുമായിരുന്നുവെന്നുമാണ് വിജിലൻസ് പറയുന്നത്.
കേസിൽ അഞ്ചാം പ്രതിയായിരുന്നു ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് മന്ത്രി
വികെ ഇബ്രാഹിംകുഞ്ഞ്. കേസിലെ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്. കിറ്റ്കോ കണ്‍സല്‍ട്ടന്റുമായ എം.എസ്.ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സല്‍റ്റന്‍സിയിലെ എച്ച്.എല്‍. മഞ്ജുനാഥ്, സോമരാജന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.