മലപ്പുറത്ത് ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി ഉടമ മരിച്ചു

Last Updated:

വ്യാഴാഴ്ച രാത്രി വീടിന് സമീപമായിരുന്നു അപകടം നടന്നത്

News18
News18
മലപ്പുറം: ഇറക്കത്ത് നിർത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ടു നീങ്ങി ദേഹത്ത് കയറി ഉടമ മരിച്ചു. എടക്കര തോണിക്കൈ സ്വദേശി ഷിജു (കുട്ടൻ-48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഷിജുവിന്റെ വീടിന് സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ ഡ്രൈവർ കൂടിയാണ് ഷിജു.
വീടിന് സമീപത്തെ ചെറിയ ഇറക്കമുള്ള വഴിയിൽ ലോറി നിർത്തിയിട്ട ശേഷം അതിൽ നിന്നും വീട്ടുസാധനങ്ങൾ എടുത്ത് മുന്നോട്ട് നടക്കുകയായിരുന്നു ഷിജു. ഈ സമയത്ത് വാഹനം അപ്രതീക്ഷിതമായി പിന്നിൽ നിന്നും ഉരുണ്ട് വന്ന് ഷിജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വഴിയിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.
മലപ്പുറം എടക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് ഇറക്കത്തിൽ നിര്‍ത്തിയിട്ട മിനി ലോറി ഉരുണ്ട് ദേഹത്ത് കയറി ഉടമ മരിച്ചു
Next Article
advertisement
കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും
കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും
  • കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവിനൊപ്പം ഉണക്കാനിട്ട കഞ്ചാവും കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു

  • വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫി നിരവധി കേസുകളിൽ പ്രതിയും സ്ഥിരം കുറ്റവാളിയുമാണെന്ന് പൊലീസ് വ്യക്തമാക്കി

  • പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

View All
advertisement