Bus fare|'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

Last Updated:

കഴിഞ്ഞ 10 വർഷമായി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി.

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് (students concession)വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(Antony Raju). രണ്ട് രൂപയാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 10 വർഷമായി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി.
പല വിദ്യാർഥികളും അഞ്ചു രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാതെ പോകുന്ന സാഹചര്യമാണ്. അതിനാൽ വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കും. എന്നാൽ എത്രത്തോളം വർദ്ധന വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അത് തീരുമാനിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബസ് ചാർജ്ജ് വർധനവ് നടപ്പിലാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത് എത്തിയിരുന്നു. മിനിമം നിരക്ക് 12 രൂപയാക്കണം എന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടു വെച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉടൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കിയിരുന്നു.
advertisement
ഈ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധിപ്പിക്കേണ്ടത് സ്വകാര്യബസ്സുകളുടെ മാത്രമല്ല കെഎസ്ആർടിസിയുടെ നിലനിൽപ്പിനും ആവശ്യമാണ്. എന്നാൽ ഇത് പൊതുജനങ്ങളെ ആകെ ബാധിക്കുന്ന വിഷയമായതിനാൽ ഒറ്റദിവസംകൊണ്ട് തീരുമാനം എടുക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുകയാണ്. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
advertisement
മിനിമം ബസ് ചാർജ് 12 ആക്കണമെന്ന ആവശ്യമാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ടുവച്ചിട്ടുള്ളത്. ഇക്കാര്യം അടക്കം ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും. ബസ്സുടമകൾ ക്കും പൊതുജനങ്ങൾക്കും അതൃപ്തി ഉണ്ടാക്കാത്ത വിധത്തിലായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥികളെ ബസിൽ കയറ്റാത്ത ബസ്സുകൾക്കെതിരെ കടുത്ത നടപടി എടുക്കും. ചിലയിടങ്ങളിൽ പ്രത്യേകിച്ച് കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങളിൽ സ്വകാര്യ ബസ്സുകൾ വിദ്യാർഥികളെ കയറ്റാത്ത സാഹചര്യം  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ആവർത്തിച്ചാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Bus fare|'ബസ്സുകളിലെ കൺസഷൻ നിരക്ക് വിദ്യാർഥികൾക്ക് തന്നെ നാണക്കേട്'; നിരക്ക് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement