ദുബായ് വാഹനാപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു: വി. മുരളീധരന്‍

Last Updated:

വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യം വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. ഉത്സവകാലത്തെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ദുബായില്‍ ഉണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അപകടത്തില്‍ പരുക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നൈന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു.
വിദേശത്തുനിന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ തൂക്കം നോക്കി വില നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്ന കാര്യം വ്യോമയാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിട്ടുണ്ട്. ഉത്സവകാലത്തെ വിമാനക്കൂലി വര്‍ധനവിന് പരിഹാരം കാണണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ മുരളീധരന് വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍സ്വീകരണമാണ് നല്‍കിത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദുബായ് വാഹനാപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു: വി. മുരളീധരന്‍
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement