'സുരേഷ് ഗോപിക്കല്ല കുഴപ്പം; ജയിപ്പിച്ച തൃശൂരുകാർക്കാണ്, ഇനി എല്ലാവരും കൂടി അനുഭവിക്കുക': മന്ത്രി ഗണേഷ് കുമാർ

Last Updated:

'സുരേഷ് ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാർക്കാണ്. വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാർക്ക് അദ്ദേഹത്തിനെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം'

News18
News18
പാലക്കാട്: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ. സുരേഷ് ഗോപി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് താൻ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതാണ്, ഇനി എല്ലാവരും അനുഭവിക്കുക എന്നുമാത്രമാണ് എനിക്ക് പറയാനുള്ളതെന്ന് ഗണേഷ് കുമാർ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സുരേഷ് ഗോപിയെക്കുറിച്ച് ഇനി ഞാൻ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ ഞാൻ പറഞ്ഞപ്പോൾ, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ. എന്റെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട് എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നലെയും അദ്ദേഹത്തിന് എന്താ കുഴപ്പമെന്ന് ഒരാൾ ചോദിച്ചു.
അതിന് മറുപടിയായി ഞാൻ പറഞ്ഞത്, സുരേഷ് ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാർക്കാണ്. വർഷങ്ങളായി എനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച് ഞാൻ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാർക്ക് അദ്ദേഹത്തിനെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ കാറിന്റെ പുറകിൽ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. അരുടെയെങ്കിലും ഓർമ്മയിൽ ഉണ്ടെങ്കിൽ ശ്രദ്ധിച്ചാൽ മതി. കുറേക്കാലം ആ തൊപ്പി അവിടെയുണ്ടായിരുന്നു'- ഗണേഷ് കുമാർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സുരേഷ് ഗോപിക്കല്ല കുഴപ്പം; ജയിപ്പിച്ച തൃശൂരുകാർക്കാണ്, ഇനി എല്ലാവരും കൂടി അനുഭവിക്കുക': മന്ത്രി ഗണേഷ് കുമാർ
Next Article
advertisement
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ 'കടി '
  • കണ്ണൂരിൽ ബോധവത്കരണ നാടകത്തിനിടെ നടന് യഥാർത്ഥ തെരുവുനായയുടെ കടിയേറ്റു.

  • നാടകത്തിൽ നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായ കടിച്ചത്.

  • നടൻ പി രാധാകൃഷ്ണന്‍റെ ഏഴാമത്തെ വേദിയിലായിരുന്നു ഈ സംഭവം, കാലിനാണ് നായയുടെ കടിയേറ്റത്.

View All
advertisement