'വയ്യാത്ത കുഞ്ഞിന് തൊപ്പി എന്തിനാ? ലേലത്തില്‍ വെക്കാത്തതെന്താ?'; മന്ത്രി ഗണേഷ്കുമാര്
- Published by:Rajesh V
- news18-malayalam
Last Updated:
'തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി എറണാകുളത്ത് ഒരു പരിപാടിക്ക് പോയിരുന്നു. അന്ന് അത് വിവാദമായിരുന്നു'
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും മന്ത്രി കെ ബി ഗണേഷ് കുമാർ. ബിജെപിയുടെ പ്രത്യക്ഷ സമരം തുടരുന്നതിനിടെയാണ് ഗണേഷ് വീണ്ടും വിമർശനവുമായി എത്തിയത്. തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് താൻ പറഞ്ഞതെന്നും ഗണേഷ് വ്യക്തമാക്കി. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി എറണാകുളത്ത് ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി.
'തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോ? ആ തൊപ്പി കുഞ്ഞിന് നൽകിയെന്നാണ് പറഞ്ഞത്. വയ്യാത്ത കുഞ്ഞിന് എന്തിനാണ് തൊപ്പി. ലേലത്തിൽ വക്കേണ്ടതായിരുന്നു' - സുരേഷ് ഗോപി പറഞ്ഞു.
തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
advertisement
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 09, 2025 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വയ്യാത്ത കുഞ്ഞിന് തൊപ്പി എന്തിനാ? ലേലത്തില്‍ വെക്കാത്തതെന്താ?'; മന്ത്രി ഗണേഷ്കുമാര്