കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നവംബറോടെ രോഗവ്യാപനം കുറഞ്ഞേക്കുമെന്ന് മന്ത്രി കെ.കെ ശൈലജ
- Published by:user_49
Last Updated:
കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി
കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കേരളത്തിലിപ്പോൾ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കോവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളില്‍ ഓക്സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കും.
advertisement
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയാക്കിയത് നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 80 ശതമാനം ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളടക്കം ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ നടന്നു. ഇത് കോവിഡ് വ്യാപനത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.
ലോകം മുഴുവൻ കോവിഡിനെ പ്രതിരോധിക്കാൻ പരിശ്രമിക്കുമ്പോൾ ചെറിയ കാര്യങ്ങൾ പറഞ്ഞു മുതലെടുക്കുന്നത് ആത്മഹത്യപരമാണ്. മഹാമാരിക്കാലത്തും മുതലെടുപ്പ് നടത്തുന്നവരോട് ജനങ്ങൾ മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2020 5:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നവംബറോടെ രോഗവ്യാപനം കുറഞ്ഞേക്കുമെന്ന് മന്ത്രി കെ.കെ ശൈലജ


