'ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ മത്സരം'; വി.മുരളീധരന്‍
- Published by:Arun krishna
- news18-malayalam
Last Updated:
വിവാദം സംബന്ധിച്ച ചർച്ചകൾ അവസാനിക്കണമെങ്കിൽ സിപിഎം പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് വി മുരളീധരന്‍ പറഞ്ഞു
ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമര്‍ശനുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനായി സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെന്ന് വി.മുരളീധരന്‍ പറഞ്ഞു.
വിവാദം സംബന്ധിച്ച ചർച്ചകൾ അവസാനിക്കണമെങ്കിൽ സിപിഎം പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം.വിവാദം ഉണ്ടാക്കിയത് സിപിഎമ്മാണെങ്കില്‍ അവർക്ക് അവസാനിപ്പിക്കാം. പക്ഷേ വിവാദം അവസാനിപ്പിക്കണമെങ്കിൽ വിവാദം ഉണ്ടാക്കാൻ വേണ്ടി നടത്തിയ പരാമർശം പിൻവലിക്കുകയോ മാപ്പപേക്ഷിക്കുകയോ ഖേദപ്രകടനം നടത്തുകയോ വേണം. അല്ലാതെ സ്വിച്ച് ഇടുന്നതുപോലെ ഒരു ദിവസം വിവാദമുണ്ടാക്കുക, അതിനുശേഷം സ്വിച്ച് ഇടുന്നതുപോലെ അവസാനിപ്പിക്കുക എന്നതൊന്നും സാധ്യമല്ലെന്നും മുരളീധരൻ പറഞ്ഞു.
advertisement
‘സിപിഎമ്മിന്‍റെ ഇക്കാര്യത്തിലെ നിലപാടില്‍ വ്യക്തതയില്ല. പാർട്ടി സെക്രട്ടറി കേരളത്തിൽനിന്ന് ഒന്നു പറയും. ഡൽഹിയിൽ ചെന്ന് വേറൊന്നു പറയും. മന്ത്രി വേറൊന്നു പറയും. സത്യത്തിൽ ഇവിടെ നടക്കുന്നത് സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ നടത്തുന്ന മത്സരമാണ്. ആർക്കാണ് കൂടുതൽ ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ നേടാൻ സാധിക്കുകയെന്നാണ് നോക്കുന്നത്. അതിനുവേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ആ മത്സരത്തിൽ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ചവിട്ടിമെതിക്കുന്ന സമീപനമാണുള്ളത്.
ആ ചവിട്ടിമെതിക്കുന്ന സമീപനം കേരളത്തിലെ ഭൂരിപക്ഷ സമുദായം എല്ലാ കാലത്തും സഹിച്ചുകൊണ്ടിരുന്നുകൊള്ളും എന്ന് കരുതിയാൽ അത് എല്ലായ്‌പ്പോഴും നടക്കണമെന്നില്ല. അങ്ങനെയൊരു തെറ്റ് അവരുടെ ഭാഗത്തുനിന്നു പറ്റിയെന്നുണ്ടെങ്കിൽ അവരു പറയട്ടെ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല.അദ്ദേഹം ഈ നാട്ടിലല്ലേ ജീവിക്കുന്നത്? അദ്ദേഹമെന്താ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പറയാത്തത്. പാർട്ടി സെക്രട്ടറി പറയുന്നതാണോ ശരി, അദ്ദേഹത്തിന്റെ മരുമകൻ പറയുന്നതാണോ ശരി. അതോ അദ്ദേഹത്തിന്റ പാർട്ടി നേതാവായ സ്പീക്കർ പറയുന്നതാണോ ശരി. ഇതിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടുന്നില്ല.’- വി. മുരളീധരന്‍ പറഞ്ഞു.
advertisement
എൻഎസ്എസും എസ്എൻഡിപിയും ഉൾപ്പെടെയുള്ള കേരളത്തിലെ പ്രബല സമുദായ സംഘടനകൾ മുഴുവൻ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ ഒരു ഖേദപ്രകടനം പോലും നടത്താത്ത സ്പീക്കറുടെ സമീപനത്തോട് കോൺഗ്രസിന്റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 06, 2023 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇസ്‌ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിൽ മത്സരം'; വി.മുരളീധരന്‍