തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ(Thiruvanchoor Radhakrishnan) ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്(Saji Cheriyan). മന്ത്രിയ്ക്കായി കെ റെയിലിന്റെ(K Rail) അലൈന്മെന്റില് മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. കെ റെയിലിന്റെ അലൈന്മെന്റില് എന്റെ വീട് വന്നാല്‍ പൂര്‍ണമനസ്സോടെ വീട് വിട്ടുനല്‍കാം. അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ലെന്നും മന്ത്രി പറഞ്ഞു.
വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് പറഞ്ഞു. അതിനാല്‍ കെ റെയിലിന് വീട് വിട്ടുനല്‍കാന്‍ കൂടുതല്‍ സന്തോഷമേയുള്ളൂ. വീട് സില്‍വര്‍ലൈനിനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിനു നല്‍കാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
സര്‍ക്കാര്‍ നല്കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം.
ഞാന്‍ ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റ് മാറ്റി എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു എന്റെ ധാരണ. കെ റെയിലിന്റെ അലൈന്മെന്റില് എന്റെ വീട് വന്നാല്‍ പൂര്‍ണമനസ്സോടെ വീട് വിട്ടുനല്‍കാം. അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം.
എന്റെ കാലശേഷം വീട് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുമെന്നും ഡോക്ടര്‍മാരായ പെണ്മക്കള് അവരുടെ സൗജന്യസേവനം കരുണയ്ക്ക് നല്‍കുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനല്‍കാന്‍ കൂടുതല്‍ സന്തോഷമേയുള്ളൂ. വീട് സില്‍വര്‍ ലൈനിന് വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാം. അദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കരുണയ്ക്ക് കൈമാറിയാല്‍ മതി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.