വൈകാതെ കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നത് ഫലിതബിന്ദുക്കളിലെ വാചകമെന്ന് മന്ത്രി ശിവൻകുട്ടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വരും ദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സുരേന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ‘ഫലിതബിന്ദുക്കള്‍: ഇന്നത്തെ വാചകം’ എന്നായിരുന്നു ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
വരും ദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഐഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 07, 2023 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈകാതെ കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നത് ഫലിതബിന്ദുക്കളിലെ വാചകമെന്ന് മന്ത്രി ശിവൻകുട്ടി