'കൂടുതൽ കോൺഗ്രസ്, CPM നേതാക്കൾ BJPയിൽ ചേരും; കേരളത്തിൽ സർക്കാർ രൂപീകരിക്കും': കെ. സുരേന്ദ്രൻ
- Published by:Rajesh V
- news18-malayalam
Last Updated:
കേരളത്തില്‍ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു
ന്യൂഡല്‍ഹി: കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
‘പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് ബിജെപിയുടെ വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ ഇതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ അംഗീകരിക്കുന്നു’ – സുരേന്ദ്രന്‍ പറഞ്ഞു.
advertisement
മോദി യുവാക്കള്‍ക്ക് മാതൃകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരും. കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Also Read- മകന്റെ തീരുമാനം വേദനയുണ്ടാക്കി; അവസാന ശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും: എ കെ ആന്റണി
ഒരു വലിയ മാറ്റത്തിനാണ് അനില്‍ ആന്റണി തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിലെ സാധാരണക്കാരുടെ മനസ്സാണ് അനില്‍ ആന്റണിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂടുതൽ കോൺഗ്രസ്, CPM നേതാക്കൾ BJPയിൽ ചേരും; കേരളത്തിൽ സർക്കാർ രൂപീകരിക്കും': കെ. സുരേന്ദ്രൻ