'എനിക്ക് തന്ന വാക്ക് നിറവേറ്റിയതിൽ സന്തോഷം'; വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

Last Updated:

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കഴിയവെ തനിക്ക് നൽകിയ വാക്ക് പാലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി

പത്തനംതിട്ട കോന്നിയിൽ ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ വാവ സുരേഷ് (Vava Suresh) വനംവകുപ്പ് നിയമങ്ങൾ പാലിച്ച് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. സേഫ്റ്റി ബാഗും, ഹുക്കും ഒക്കെയായിട്ടാണ് വാവ സുരേഷ് എത്തിയത്. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ‘ആദ്യത്തെ പാമ്പ് പിടുത്തം’ ആയിരുന്നു ഇത്.
കോന്നി മണ്ണീറയിലാണ് കഴിഞ്ഞ ദിവസം രാജവെമ്പാല എത്തിയത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും വാവ സുരേഷിനേയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ വാവ സുരേഷ് എത്തി.
എന്നാൽ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനിന്നു. പിന്നാലെ വനപാലകരും എത്തി. വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേർന്നാണ് വാവയും പാമ്പിനെ പിടിച്ചത്.
advertisement
വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ (minister vasavan)  രംഗത്തെത്തി. പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കഴിയവെ തനിക്ക് നൽകിയ വാക്ക് പാലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
”വനംവകുപ്പ് നിയമങ്ങൾ പാലിച്ച് പാമ്പ് പിടുത്തം പുനരാരംഭിച്ച വാർത്ത അറിഞ്ഞു. പ്രിയ വാവാ സുരേഷിന് ഒരായിരം അഭിനന്ദനങ്ങൾ. കഴിഞ്ഞ അപകടത്തിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് അദ്ദേഹം എനിക്ക് തന്ന വാക്കായിരുന്നു ഇനി പാമ്പ് പിടിക്കുമ്പോൾ വനം വകുപ്പ് നിയമങ്ങൾ പാലിച്ചായിരിക്കും ചെയ്യുക എന്നത്. അദ്ദേഹം ആ വാക്ക് നിറവേറ്റിയതിൽ വളരെ അധികം സന്തോഷമുണ്ട്.
advertisement
പത്തനംതിട്ട കോന്നിയിൽ ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പിടിക്കാനാണ് സേഫ്റ്റ് ബാഗും, ഹുക്കും ഒക്കെയായി വാവ സുരേഷ് എത്തിയതെന്ന് വായിച്ചു. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ‘ആദ്യത്തെ പാമ്പ് പിടുത്തം’ ആയിരുന്നു ഇത്.
ഇനി അങ്ങോട്ടുള്ള രക്ഷാ പ്രവർത്തനങ്ങളിൽ ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ മുന്നോട്ടുപോവാൻ കഴിയണമെന്ന് ആശംസിക്കുന്നു. കേരളത്തിലെ എല്ലാ അനിമൽ റെസ്ക്യൂവേഴ്സും ഈ മാതൃക പിന്തുടരണം.”- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Related News–  പാമ്പുപിടുത്തം തുടരും വാവ സുരേഷ്; ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവര്‍ക്കും കടി കിട്ടുന്നുണ്ട്
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിലായത്.
advertisement
ഈ വർഷം ആദ്യമായിരുന്നു സുരേഷിന് പാമ്പ് കടിയേറ്റത്. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിച്ചു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ വാവ സുരേഷ് തന്നെ പിടിച്ച് ചാക്കിലാക്കി.
Related News- വണ്ടൂരിലെ നിർമല ചേച്ചിയെ കാണാന്‍ വാവാ സുരേഷ് എത്തി ; ഒരുമിച്ച് ഊണ് കഴിച്ച്, സ്നേഹം പങ്കിട്ട് മടക്കം
കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷ് വെന്റിലേറ്ററിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എനിക്ക് തന്ന വാക്ക് നിറവേറ്റിയതിൽ സന്തോഷം'; വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement