Vava Suresh| വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യ പാമ്പ് പിടുത്തം'
- Published by:Naseeba TC
- news18-malayalam
Last Updated:
വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാമ്പിനെ പിടിച്ചു
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പിടിക്കാൻ വാവ സുരേഷ് എത്തി. പക്ഷേ, ഇത്തവണ വാവ സുരേഷിന്റെ വരവിലും പാമ്പ് പിടുത്തത്തിലും അൽപം വ്യത്യാസമുണ്ടായിരുന്നു. സേഫ്റ്റ് ബാഗും, ഹുക്കും ഒക്കെയായിട്ടാണ് വാവ സുരേഷ് എത്തിയത്. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യത്തെ പാമ്പ് പിടുത്തം' ആയിരുന്നു ഇത്.
പത്തനംതിട്ട കോന്നി മണ്ണീറയിലാണ് കഴിഞ്ഞ ദിവസം രാജവെമ്പാല എത്തിയത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും വാവ സുരേഷിനേയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ വാവ സുരേഷ് എത്തി.
എന്നാൽ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി സുരേഷ് കാത്തുനിന്നു. പിന്നാലെ വനപാലകരും എത്തി. വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേർന്നാണ് വാവയും പാമ്പിനെ പിടിച്ചത്.
Also read: പാമ്പുപിടുത്തം തുടരും വാവ സുരേഷ്; ഉപകരണങ്ങളുമായി പാമ്പ് പിടിക്കുന്നവര്‍ക്കും കടി കിട്ടുന്നുണ്ട്
advertisement
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. കൂടാതെ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു ഇതിനു പിന്നാലെയാണ് പുതിയ മാറ്റത്തിന് വാവയും തയ്യാറായത്.
Also read: വണ്ടൂരിലെ നിർമല ചേച്ചിയെ കാണാന്‍ വാവാ സുരേഷ് എത്തി ; ഒരുമിച്ച് ഊണ് കഴിച്ച്, സ്നേഹം പങ്കിട്ട് മടക്കം
ഈ വർഷം ആദ്യമായിരുന്നു വാവയെ പാമ്പ് കടിച്ചത്. കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിച്ചു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ വാവ സുരേഷ് തന്നെ പിടിച്ച് ചാക്കിലാക്കി.
advertisement
കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവസുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2022 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vava Suresh| വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യ പാമ്പ് പിടുത്തം'