തന്ത്രി സമൂഹവിരുദ്ധനെന്ന് മന്ത്രി സുനിൽകുമാർ
Last Updated:
തൃശൂർ: ഭരണഘടനയ്ക്കും സ്ത്രീകളുടെ അവകാശത്തിനുമെതിരായി പ്രവർത്തിച്ച ശബരിമല തന്ത്രി സമൂഹവിരുദ്ധനാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഏത് തത്ത്വസംഹിതയിലാണ് യുവതികൾ അശുദ്ധരാണെന്ന് പറഞ്ഞിട്ടുള്ളതെന്ന് സ്ത്രീവിരുദ്ധനും സമൂഹവിരുദ്ധനുമായ തന്ത്രി വിദ്വാൻ വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്ത്രീയാണ് ക്ഷേത്രത്തിൽ കയറിയത്. അതിൻറെ പേരിൽ ക്ഷേത്രാധിപൻ താനാണെന്ന വ്യാജേന ശുദ്ധികലശം നടത്താൻ തന്ത്രിക്ക് എന്തധികാരമാണുള്ളത്? ഭരണഘടനക്കും മുകളിലാണെന്ന് കരുതുന്ന ബിഷപ്പിനെയും തന്ത്രിയെയും മുക്രിയെയുമെല്ലാം അംഗീകരിക്കാനാവില്ല. സ്ത്രീ പ്രവേശിച്ചതിന്റെ പേരിൽ അമ്പലം അടച്ചിട്ട് ശുദ്ധി നടത്തിയ തന്ത്രി ആ പദവിയിൽ തുടരാൻ പാടില്ല. അതിനാൽ ശബരിമല തന്ത്രിയെ എത്രയും വേഗം മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 9:51 AM IST