മാനനഷ്ടം: ഖാദിബോഡിന് മോഹൻലാലിന്റെ 50 കോടിയുടെ വക്കീൽ നോട്ടീസ്
Last Updated:
പൊതുജനമധ്യത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് മോഹൻലാലിന്റെ നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന പരസ്യത്തിന്റെ പേരില്‍ ലാലിന് ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് താരം ബോർഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിനെതിരേ നോട്ടീസ് അയച്ചത്.
പൊതുജനമധ്യത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് മോഹൻലാലിന്റെ നോട്ടീസ്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോർജ്ജ് മാപ്പുപറയണമെന്നും മുൻനിര മാധ്യമങ്ങളില്‍ ക്ഷമാപണം നടത്തണമെന്നും താരം ആവശ്യപ്പെട്ടു. ഇതിന് തയാറായില്ലെങ്കിൽ 50 കോടി നഷ്ടപരിഹാരം നൽകണമെന്നാണ് മോഹൻലാൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് തെറ്റിധാരണയുണ്ടാക്കുമെന്നും അതിനാൽ പരസ്യത്തില്‍ നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചത്.
advertisement
മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഇതേ തുടര്‍ന്ന് മോഹൻലാൽ ചർക്ക നൂൽക്കുന്ന പരസ്യം പിൻവലിക്കാൻ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാൽ ശോഭനയുടെ പരാമർശങ്ങൾ വ്യക്തപരമായി വലിയ അപമാനമുണ്ടാക്കിയെന്ന് പറഞ്ഞാണ് മോഹൻലാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 14, 2019 6:11 PM IST