'മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു'; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് ഷമ്മി തിലകൻ
- Published by:ASHLI
- news18-malayalam
Last Updated:
താനടക്കം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും ഷമ്മി തിലകൻ.
അമ്മ പ്രസിഡന്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ. ഉപ്പ് തിന്നവർ ആരായിരുന്നാലും വെള്ളം കുടിക്കുമെന്നും, താനടക്കം ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് ഹേമ കമ്മിറ്റിയാണ്.
അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളും ഉണ്ട്. ആ തെളിവുകൾക്ക് മാത്രമേ പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്ന് വ്യക്തമാക്കാനാകൂ. ഉടയേണ്ട വിഗ്രഹങ്ങൾ ആണെങ്കിൽ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചു തന്നെ കളയണം. അതേസമയം സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ലെന്നും പക്ഷെ തന്റെ അച്ഛന് ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ടാവാമെന്നും ഷമ്മി തിലകൻ മാധ്യമങ്ങളുടെ പ്രതികരിച്ചു.
അതേസമയം താരസംഘടനായായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖിന്റെ (Siddique) രാജി അനിവാര്യമായ പതനമെന്ന് ഷമ്മി തിലകൻ (Shammi Thilakan). ഈ ഒരു കാര്യത്തിൽ സിദ്ദിഖ് ധാർമികത കാണിച്ചു. മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും ഷമ്മി തിലകൻ ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 25, 2024 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടു'; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് ഷമ്മി തിലകൻ






