സിപിഎമ്മുകാരന്റെ പന്തയത്തുക KSU പ്രവർത്തകന്റെ ചികിത്സയ്ക്ക്; തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ നന്മനിറഞ്ഞ ഒരു പന്തയക്കഥ
Last Updated:
പന്തയത്തുകയായ 1.25 ലക്ഷം രൂപയാണ് KSU പ്രവർത്തകനായ റാഫി പെരിങ്ങാലയ്ക്ക് നൽകിയത്
തെരഞ്ഞെടുപ്പിൽ പന്തയം വയ്ക്കുന്നത് പുതിയ കാര്യമല്ല. പന്തയത്തിൽ ജയിക്കുന്നവരും തോൽക്കുന്നവരുമുണ്ടാകാം. തലമൊട്ടയടിക്കുന്നതും മീശ പാതി വടിക്കുന്നതുമൊക്കെ കണ്ടിട്ടുമുണ്ട്. എന്നാൽ നന്മ നിറഞ്ഞ ഒരു പന്തയത്തിന്റെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത പ്രവാസികളാണ് ഇവിടെ കഥാപാത്രങ്ങൾ. നിയാസ് മലബാറി, ബഷീർ എടപ്പാളി, അഷ്കർ കെ എ എന്നിവരാണ് ബെറ്റ് വെച്ചത്.
വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാൾ ഉറപ്പിച്ചുപറഞ്ഞപ്പോൾ സിപിഎം അനുഭാവിയായ അഷ്‌കര്‍ കെ എ ഇതിനെ എതിർത്തു എതിർത്തു. ഒരു ലക്ഷം രൂപയ്ക്ക് പന്തയം വെച്ചു. ഇതിനിടെ, കാസര്‍കോട് ഉണ്ണിത്താന്‍ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോടും അഷ്‌കര്‍ 25,000 രൂപയ്ക്ക് പന്തയം വെച്ചു. 23ന് ഫലം വന്നപ്പോൾ വടകരയിൽ ജയരാജൻ തോൽക്കുകയും കാസര്‌കോട് രാജ്മോഹൻ ഉണ്ണിത്താൻ ജയിക്കുകയും ചെയ്തു. ഇതോടെ രണ്ട് പന്തയത്തിലും അഷ്കർ തോറ്റു. പണം നൽകാൻ അഷ്കർ തയാറായി. എന്നാൽ ഈ തുക KSU പ്രവർത്തകനായ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നൽകാൻ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു.
advertisement
ഇക്കാര്യം അറിയിച്ചുള്ള നിയാസ് മലബാറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. നേരത്തെ, റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്ക് സഹായവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.
നിയാസ് മലബാറിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal
ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA
എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്
*****
കാസര്‍കോഡ് ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍
ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍
advertisement
എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്
രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 1,25,000 (ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)
ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2019 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മുകാരന്റെ പന്തയത്തുക KSU പ്രവർത്തകന്റെ ചികിത്സയ്ക്ക്; തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ നന്മനിറഞ്ഞ ഒരു പന്തയക്കഥ