മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
- Published by:Nandu Krishnan
- news18-malayalam
Last Updated:
നവംബർ 11 മുതലാണ് സമ്പൂർണ ഷട്ട്ഡൗണ്‍
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസിന്റെ പ്രർത്തനം ഒരു മാസത്തേക്ക് പൂർണമായും നിർത്തും. 5,6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് സമ്പൂർണ ഷട്ട് ഡൌൺ. നവംബർ 11 മുതലാണ് അടച്ചിടൽ.
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടച്ചിടുന്നതോടെ സംസ്ഥാനത്ത് പ്രതിദിനം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവായിരിക്കും ഉണ്ടാകുക. അതേസമയം മഴക്കാലത്ത് ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലേയ്ക്ക് കൊടുത്ത വൈദ്യുതി, പവർ എക്‌സ്‌ചേഞ്ച് വഴി തിരികെ ലഭിക്കുന്നതിനാൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇടുക്കി അണക്കെട്ടിൽ നിലവിൽ 2385.74 അടി വെള്ളമാണുള്ളത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 28, 2025 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും


