'കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗത്തിന്‍റെ കഥ കേട്ടുവളര്‍ന്ന ഒരാള്‍ എന്തിന് പാർട്ടി വിട്ടു പോയി'; അനില്‍ ആന്‍റണി വിഷയത്തില്‍ പദ്മജ

Last Updated:

കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണെന്ന് പദ്മജ പറഞ്ഞു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയുടെ  ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പദ്മജ വേണുഗോപാല്‍. അനിൽ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് പോയത് നിസ്സാരമായി കാണാവുന്ന ഒന്നല്ല .അദ്ദേഹം പാർട്ടി പ്രവർത്തകൻ ആണോ എന്നുള്ളതല്ല കാര്യം .
പക്ഷെ അദ്ദേഹം കോൺഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകനാണ്. കരുണാകരന്റെ മക്കളായാലും ആന്റണിയുടെ മക്കളായാലും അവർ ജനിച്ചത് മുതൽ വിശ്വസിക്കുന്നതും കാണുന്നതും കോൺഗ്രസിന്റെ രാഷ്ട്രീയമാണ് .കുഞ്ഞുനാള് മുതൽ അച്ഛനും അമ്മയും പറഞ്ഞു തന്നതും ഞങ്ങൾ കണ്ടതും എല്ലാം കോൺഗ്രസ് നേതാക്കളുടെ ത്യാഗത്തിന്റെ കഥകളാണ് .അങ്ങിനെ വളർന്ന ഒരാൾ എന്ത് കൊണ്ട് ഈ പാർട്ടി വിട്ടു പോയി എന്നത് വളരെ ആഴത്തിൽ ആലോചിക്കേണ്ട കാര്യമാണെന്ന്പദ്മ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
advertisement
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുടക്കത്തിലേ പറഞ്ഞു തീർക്കണം. ഒരു കുടുംബം ആകുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും. അതെല്ലം നിസ്സാരമായി കാണുമ്പോളാണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്.വിഷമങ്ങൾ പലർക്കും ഉണ്ട് ..അതൊക്കെ പറഞ്ഞു തീർത്തു എല്ലാവരും ഒരുമിച്ചു പോയാൽ മാത്രമേ ഈ പ്രസ്ഥാനം രക്ഷപ്പെടൂ . അനിൽ ആന്റണി പോയതിൽ എനിക്ക് വളരെ വിഷമം ഉണ്ട്.. പക്ഷെ ഇത് പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം മുൻകൈ എടുത്തേ മതിയാകുവെന്ന് പദ്മജ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗത്തിന്‍റെ കഥ കേട്ടുവളര്‍ന്ന ഒരാള്‍ എന്തിന് പാർട്ടി വിട്ടു പോയി'; അനില്‍ ആന്‍റണി വിഷയത്തില്‍ പദ്മജ
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement